മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരതയെക്കുറിച്ച് കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇത് മറ്റു സംസ്ഥാനങ്ങളിലെ അക്രമങ്ങൾ പോലെയല്ലെന്നും കേരളത്തിലടക്കം സമാന അക്രമമെന്ന ബി.ജെ.പി.നേതാവായ അഭിഭാഷ ബാംസുരി സ്വരാജിൻ്റെ വാദം തള്ളിക്കൊണ്ടുമായിരുന്നു കോടതിയുടെ വിമർശനം.
മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനു ബoഗാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കലാപത്തിനിടയിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ചീഫ് ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻ്റെ വിമർശനം.
നഗ്നരാക്കി നടത്തിയതിൻ്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നതിനിടെ, കേരളത്തിൽ ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ വനിതകൾക്കെതിരെ സമാന അക്രമം ഉണ്ടായെന്ന് ബി.ജെ.പി. ഡൽഹി ലീഗൽ സെൽ കോ കൺവീനറും മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിൻ്റെ മകളുമായ ബാംസുരി സ്വരാജ് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പ്രതികരണം. അവരും ഇന്ത്യയുടെ മക്കളാണെന്നും ബാംസുരി പറഞ്ഞു.
പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മണിപ്പൂരിനെക്കുറിച്ചു പറയുമ്പോൾ കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന സംഭവങ്ങൾ ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാർ പാർലമെൻ്റലും കോടതിയിലും ആവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണു മണിപ്പൂരിലെ സ്ഥിതി വ്യത്യസ്ഥമാണെന്നും സമാനതകളില്ലാത്തതാണെന്നും ബഞ്ച് പറഞ്ഞത്.
തങ്ങളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തത് പോലീസാണെന്ന് അതിജീവിതമാർ തന്നെ മൊഴി നൽകിയിട്ടുണ്ട്. ഡൽഹിയിലെ നിർഭയ കേസിലേതുപോലെയൊരു സാഹചര്യമല്ല മണിപ്പൂരിലേത്. അത് ഭയാനകമായിരുന്നെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. മണിപ്പൂർ സംഭവം ഒറ്റപ്പെട്ടതല്ല, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രത്യേക കുറ്റമായി കാണുന്ന സംഘടിത അക്രമമാണ് ഇവിടെ സംഭവിച്ചത് .ഇതു കൈകാര്യം ചെയ്യാൻ പ്രത്യേക സംഘം ആവശ്യമാണ്. അക്രമം തുടരുമ്പോൾ ആശ്വാസകരമായ ഇടപെടലാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
മണിപ്പൂർ അതിജീവിതമാർ ഇനി XY എന്നറിയപ്പെടും