രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് കത്തെഴുതിയോടുകൂടിയാണ് സംഭവം പുറത്തുവന്നത്. ഒളിവിൽ ആയിരുന്ന പ്രിൻസിപ്പൽ ശനിയാഴ്ചയാണ് അറസ്റ്റിൽ ആയത്. ഹരിയാനയിലെ ജിണ്ടിൽ 50ലേറെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പൽ കർത്താ അറസ്റ്റിലായത്.
പീഡനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 15 കുട്ടികൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനും ദേശീയ വനിതാ കമ്മീഷനും ഹരിയാന ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതിയോടുകൂടിയാണ് സംഭവം പുറത്തായത് .സബ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകിയിരുന്നു.
അഞ്ചുദിവസമായി ഒളിവിലായിരുന്ന കത്താർ സിങ്ങിനെ ശനിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി. പ്രിൻസിപ്പലിനെതിരെ 60 പരാതികളാണ് ലഭിച്ചിരുന്നത്. ഇതിൽ 50 കുട്ടികൾ നേരിട്ട് പീഡനത്തിന് ഇരയായി. കേസ് അന്വേഷണ തലവൻ ഡി എസ് പി പറഞ്ഞു പ്രിൻസിപ്പൽ കുട്ടികളെ തൻറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം ചെയ്തുകൊണ്ടിരുന്നത്.
അതിന് ഒത്താശ നൽകിയ അധ്യാപികയ്ക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ സെപ്റ്റംബർ 14 തന്നെ കുട്ടികൾ പോലീസിനും പരാതി നൽകിയെങ്കിലും മേൽ നടപടികൾ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പറഞ്ഞു.