അന്യമതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിച്ചു വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു .കഴിഞ്ഞ 10 ദിവസമായി ജീവനുവേണ്ടി പൊരുതിയ ആലുവ കരുമാലൂർ മറിയപ്പടി ഐക്കര കുടിവീട്ടിൽ 14 വയസ്സുള്ള ഫാത്തിമയാണ് മരണത്തിന് കീഴടങ്ങിയത്. ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത ഫാത്തിമ അത്യാസന്ന നിലയിൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു.
പിതാവ് അബീസിനെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. കമ്പിപടികൊണ്ട് പൊതുരെ അടിച്ച ശേഷം കളനാശിനി ബലമായി പിതാവ് വായിലേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .പെൺകുട്ടി തുപ്പിക്കളയാൻശ്രമിച്ചു എങ്കിലും പിന്നീട് ഛർദ്ദിച്ച് അവശയാവുകയായിരുന്നു. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിഷം ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. അന്നുമുതൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നവംബർ ഒന്നിന് കേസ് രജിസ്റ്റർ ചെയ്ത ആലങ്ങാട് പോലീസ് അന്നുതന്നെ അബിസിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് പ്രതി. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. മാതാവിൻ്റെയും ബന്ധുക്കളുടെയും മൊഴിയുമെടുത്തു .മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാറ്റത്തിനുശേഷം സംസ്കാര ചടങ്ങുകൾ നടക്കും. ആസ്റ്റർ മെഡിസിറ്റി യിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി അവൾ ചികിത്സയിലായിരുന്നു.
ബോധം നഷ്ടപ്പെട്ടിരുന്നില്ല. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഓരോ നിമിഷവും പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ കഴിഞ്ഞദിവസം വൈകിട്ട് ആ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. വിഷം ആന്തരികാവയവങ്ങളെ സാരമായി ബാധിച്ചിരുന്നു. വൃക്കയുടെയും കരളിൻ്റെയും പ്രവർത്തനം സാരമായി ബാധിച്ചു .വിഷം ഇറങ്ങിപ്പോയ അന്നനാളത്തിൽ ഉൾപ്പെടെ വ്രണമായി. വ്രക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി തിങ്കളാഴ്ച മുതൽ ഡയാലിസിസ് ആരംഭിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലായിരുന്നു.
സ്ഥിതി ഗുരുതരമായതോടെ കഴിഞ്ഞദിവസം ഉച്ചയോടെ വെൻറിലേറ്ററിലേക്കു മാറ്റി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിച്ചതോടെ പത്ത് ദിവസം നീണ്ടുനിന്ന ആ പോരാട്ടം അവസാനിച്ചു. കരുമാടി മറിയപ്പടിയിലെ ഫാത്തിമ മൻസിൽ ഇന്ന് മൂകമാണ്. അവിടെ ഇനി ഫാത്തിമ ഇല്ല .മകൾ വിട്ടുപോയി .പിതാവ് അറസ്റ്റിലുമായി. തീരാദുഃഖത്തിന്റെ വേദനയിലാണ് മാതാവും രണ്ടു കുട്ടികളും. ഫാത്തിമ തിരിച്ചുവരാനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാരും വീട്ടുകാരും .നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് സഹോദരങ്ങളാണ് ഫാത്തിമക്കുള്ളത് .ഇതിനിടെ കേസിലെ പ്രതി അബീസുമായി അന്വേഷ ണസംഘം തെളിവെടുപ്പും നടത്തിയിരുന്നു