Breaking News

കുക്കി -മെയ്തെയ് സായുധ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി. മണിപ്പൂരിൽ 13 മരണം. കൊല്ലപ്പെട്ടത് മ്യാൻമറിൽ സായുധപരിശീലനത്തിന് പോയ സംഘം.

മണിപ്പൂരിലെ ടെക്നോപാൽ ജില്ലയിൽ മ്യാൻമർ അതിർത്തിക്ക് സമീപം സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ്- തെയ് സായുധ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇന്ത്യ മ്യാന്മാർ അതിർത്തിക്കടുത്ത് സൈബോളിനു സമീപത്തെ ലെയ്തു എന്ന കുക്കി ഗ്രാമത്തിലാണ് 13 യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. കുക്കി ഗ്രാമങ്ങളിലൂടെ മ്യാൻമാർ അതിർത്തി കടക്കാൻ ശ്രമിച്ച മെയ് തെയ് സായുധ സംഘടനയിൽ പെട്ടവരും കുക്കി ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവർ പ്രദേശത്തുള്ളവർ അല്ലെന്നു പോലീസ് പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …