Breaking News

വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തേണ്ടതില്ല : ഡിസിജിഐ

വാക്സിൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഡിസിജിഐ. വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു.

ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന  വാക്സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. മൊഡേണ, ഫൈസർ വാക്സിനുകൾ ഇന്ത്യയിൽ ഉപയോ​ഗിക്കാൻ

പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്. യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി),

യുകെയിലെ എംഎച്ച്ആർഎ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്സിനുകളും ഉപയോ​ഗിക്കാം എന്ന് ഡിസിജിഐ അറിയിച്ചു.

എന്നാൽ വാക്സിൻ ലഭിക്കുന്ന ആദ്യ 100 പേരിൽ പഠനം നടത്തിയ ശേഷം മാത്രമേ വലിയ നിലയിലേക്ക് ഈ വാക്സിനുകൾ  ഉപയോ​ഗിച്ചുള്ള വാക്സിനേഷൻ നടപടികളിലേക്ക് കടക്കാൻ പാടുള്ളുവെന്നും ഡിസിജിഐയിലെ ഡോ.വി.ജി സൊമാനി അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …