പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ കജൂരി ഖാസിലാണ് സംഭവം. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച ശേഷം പ്രധാനമന്ത്രിയെ
കൊലപ്പെടുത്തുമെന്ന് 22 കാരന് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണിസന്ദേശമെത്തിയത്. ‘ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കജൂരി ഖാസില്നിന്ന് സല്മാന്
എന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് സല്മാന് വെളിപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ സല്മാന്
നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇന്റലിജന്‍സ് വൃത്തങ്ങളും സല്‍മാനെ ചോദ്യം ചെയ്യും.