തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി (75 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ അയല്‍വാസികളാണ് സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. എല്‍സിയുടെ 44 വയസുള്ള മകന്‍ ജോര്‍ജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
ജോര്‍ജ്ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY