ഉത്തര്‍പ്രദേശില്‍ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ആത്മീയ നേതാവിനെ ഭാര്യമാരിലൊരാള്‍ കൊലപ്പെടുത്തി. യു.പിയിലെ മുസഫര്‍നഗര്‍ ഷികാര്‍പുര്‍ ഗ്രാമത്തിലെ 57കാരനായ മൗലവി വഖീല്‍
അഹ്മദാണ് വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. മൂന്നാമതും വിവാഹം കഴിക്കരുതെന്ന അഭ്യര്‍ഥന നിരസിച്ചതോടെ രണ്ടാം ഭാര്യയായ ഹസ്ര അഹ്മദിനെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ
പരസ്പരം വഴക്കുണ്ടായതായി ഹസ്ര പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ഉറങ്ങി കിടന്ന അഹ്മദിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നായിരുന്നു മരണം.
അഹ്മദിന്റേത് സ്വഭാവിക മരണമാണെന്നായിരുന്നു ഹസ്ര കുടുംബക്കാരെ ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് സംസ്കാരം നടത്താനും ശ്രമിച്ചു. എന്നാല്‍, പ്രദേശവാസികള്‍ക്ക് സംശയം തോന്നിയതോടെ വിവരം
പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഹസ്ര കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ബോരക്ല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അഹ്മദിെന്റ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി സ്റ്റേഷന് ഹൗസ് ഒാഫിസര്‍ നിതേന്ദ്ര സിങ് പറഞ്ഞു.