Breaking News

സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ നേരിട്ട് വാങ്ങാം: പ്രത്യേക പോര്‍ട്ടലുമായി റിസര്‍വ് ബാങ്ക്

റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപത്രങ്ങളും സെക്യൂരിറ്റികളും ഇനി നേരിട്ട് വാങ്ങാം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താൻ പദ്ധതിയിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

ഈ സംവിധാനത്തിലൂടെ വ്യക്തിഗത നിക്ഷേപകര്‍ക്ക് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് (ആര്‍ഡിജി) അക്കൗണ്ട് തുറക്കാനാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെയും

സെക്യൂരിറ്റികളുടെയും പ്രാരംഭ ലേലം ഉള്‍പ്പടെയുളള എല്ലാ ഇടപാടുകള്‍ക്കും ഈ പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും. അംഗീകൃത കെവൈസി വിവരങ്ങള്‍ നല്‍കി ആര്‍ക്കും ആര്‍ഡിജി

അക്കൗണ്ട് തുടങ്ങാനാകും. ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്, പാന്‍ നമ്പര്‍, ആധാര്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ എന്നിവയാണ് അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമുളളവ.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …