Breaking News

ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി കോടതിയിൽ…

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആ കാർഡുപയോഗിച്ചു

ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറഞ്ഞു. ബിനീഷിനെതിരെ ഇഡി കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല. സംസ്ഥാന പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത

14 കേസുകളിലെ വിവരങ്ങൾ ഇഡി കേസിന് കാരണമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരുകയാണ്. പതിനഞ്ചാം തവണയാണ് ഹർജി കോടതിക്ക് മുന്നിൽ എത്തുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …