Breaking News

കോവിഡിന് പിന്നാലെ കോളറയും: അസുഖം ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു; 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

കോവിഡ് വൈറസിന് പിന്നാലെ കോളറയും. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ കോളറ ബാധിച്ച്‌ ഒന്‍പതുവയസുകാരന്‍ മരിച്ചു. പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്കാണ് കോളറ ബാധിച്ചത്.

അതേസമയം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തു.

ഉച്ചയോടെ കുട്ടി മരണപ്പെട്ടു. ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച്‌ മെഡിക്കല്‍ ക്യാമ്ബുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 46 പേര്‍ കുട്ടികളാണ്.

കുടിവെള്ളത്തില്‍ ഓടയിലെ വെള്ളം കലര്‍ന്നതാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പരിതാപകരമാണെന്നും ശുചിത്വത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണിതെന്നും മെഡിക്കല്‍ ഓഫീസര്‍ മുക്ത കുമാര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …