Breaking News

കനത്ത മഴ തുടരുന്നു ; പേമാരിയിൽ മരണം 33 കഴിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക് ; റെഡ് അലേര്‍ട്ട്…

മുംബൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നും രാവിലെ മുതല്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തിയായ മഴ തുടരുകയാണ്. മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോടും രക്ഷാ പ്രവര്‍ത്തകരോടും അതീവ ജാഗ്രത

പുലര്‍ത്തണമെന്നും അപകട മേഖലകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തില്‍ വൈദ്യുതി തടസ്സവും ശുദ്ധജല വിതരണത്തില്‍ കുറവും അനുഭവപ്പെട്ടു.

ഭാണ്ടൂപ്പില്‍ മുംബൈ നഗരസഭയുടെ കീഴിലുള്ള ജലശുദ്ധീകരണ ശാലയില്‍ വെള്ളം കയറിയതോടെ നഗരത്തില്‍ പലയിടങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. വൈദ്യുതി തടസ്സം ഏറെ

ബുദ്ധിമുട്ടിലാക്കിയത് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളെയാണ്. ഇതോടെ ആശങ്ക പങ്കു വച്ച്‌ നിരവധി പേരാണ് സഹായം തേടി ട്വീറ്റ് ചെയ്തത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ കൂടി

ഉയര്‍ന്നതോടെ അടിയന്തിര സഹായങ്ങളുടെ ഏകോപനത്തെയും തകിടം മറിച്ചു.നഗരത്തില്‍ ചുനബത്തി, സയണ്‍, മാട്ടുംഗ, ദാദര്‍, ചെമ്ബൂര്‍, ഗാന്ധി മാര്‍ക്കറ്റ്, കുര്‍ള, എല്‍.ബി.എസ്. മാര്‍ഗ്

തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്‌. താനെ, ഡോംബിവ്‌ലി കല്യാണ്‍ മേഖലയിലും ശക്തിയായ മഴയാണ് ഇന്ന് അനുഭവപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …