Breaking News

ആ ചിരി ഓർമ്മകളിൽ മാത്രം; ച​ല​ച്ചി​ത്ര ന​ട​ന്‍ കെ.​ടി​.എ​സ്. പ​ട​ന്ന​യി​ല്‍ അ​ന്ത​രി​ച്ചു…

പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ട​ന്‍ കെ.​ടി.​എ​സ്. പ​ട​ന്ന​യി​ല്‍ (88) അ​ന്ത​രി​ച്ചു. തൃ​പ്പു​ണി​ത്തു​റ​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഹാ​സ്യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് കെ​.ടി.​എ​സ്. പ​ട​ന്ന​യി​ല്‍. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ മ​ല​യാ​ള സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ന​ട​നാ​ണ് വി​ട​വാ​ങ്ങി​യ​ത്. ‌‌‌

നാ​ട​ക ലോ​ക​ത്ത് നി​ന്നാ​ണ് പ​ട​ന്ന​യി​ല്‍ സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യി സം​വി​ധാ​നം ചെ​യ്ത വി​വാ​ഹ​ദ​ല്ലാ​ള്‍ എ​ന്ന നാ​ട​ക​ത്തി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു ക​ലാ​ലോ​ക​ത്തെ ആ​ദ്യ​ചു​വ​ടു​വ​യ്പ്.

രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത അ​നി​യ​ന്‍​ബാ​വ ചേ​ട്ട​ന്‍​ബാ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. സ്വ​ത​സി​ദ്ധ​മാ​യ ചി​രി​യും സം​ഭാ​ഷ​ണ​ശൈ​ലി​യു​മാ​യി അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പ​ട്ട​വ​നാ​യ​തോ​ടെ കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ പ​ട​ന്ന​യി​ലി​നെ തേ​ടി​യെ​ത്തി.

ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ ന​ക്ഷ​ത്ര​ത്തി​ള​ക്കം, ആ​ദ്യ​ത്തെ ക​ണ്‍​മ​ണി, വൃ​ദ്ധ​ന്‍​മാ​രെ സൂ​ക്ഷി​ക്കു​ക, ക​ള​മ​ശ്ശേ​രി​യി​ല്‍ ക​ല്യാ​ണ​യോ​ഗം, സ്വ​പ്ന​ലോ​ക​ത്തെ ബാ​ല​ഭാ​സ്ക​ര്‍, കാ​ക്ക​യ്ക്കും പൂ​ച്ച​യ്ക്കും ക​ല്യാ​ണം, കോ​ട്ട​പ്പു​റ​ത്തെ

കൂ​ട്ടു​കു​ടും​ബം, ക​ഥാ​നാ​യ​ക​ന്‍, കു​ഞ്ഞി​രാ​മാ​യ​ണം, അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി, ര​ക്ഷാ​ധി​കാ​രി ബൈ​ജു തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലു​ക​ളി​ലും…

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …