കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. കണ്ണീർ അഴീക്കോട് ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചക്ക് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് അഴീക്കോട് വെച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു.
ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരണമടഞ്ഞു. അർജുൻ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇരുപത്തിയേഴാം തീയതി
ഹാജരാകാൻ റമീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് 27 ന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപെട്ടത്.