ബിസിസിഐ ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു . 31 മത്സരങ്ങള്‍ ആണ് ദുബായിയില്‍ നടക്കുക. കോവിഡ് ഇന്ത്യയില്‍ രൂക്ഷമായതോടെയാണ് 2021 പതിപ്പ് ഐപിഎല്‍ നിര്‍ത്തിയത്.
സെപ്റ്റംബര്‍ 19ന് ആണ് ദുബായിയില്‍ ഐപിഎല്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ചെന്നൈയും, മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15ന് നടക്കും. ദുബായ്, അബദാബി,
ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. ആദ്യ ക്വാളിഫയര്‍ ഒക്ടോബര്‍ 10നും രണ്ടാം ക്വാളിഫയറും, എലിമിനേറ്റര്‍ മത്സരവും ഒക്ടോബര്‍ 11, 13 ദിവസങ്ങളില്‍
ഷാര്‍ജയില്‍ നടക്കും. ഏഴ് ഡബിള്‍ ഹെഡര്‍ മത്സരങ്ങളും ഇത്തവണയുണ്ടാകും. ഇന്ത്യന്‍ സമയം 3.30ന് ഉച്ചത്തെ മത്സരവും, ഇന്ത്യന്‍ സമയംം 7.30ന് വൈകുന്നേരത്തെ മത്സരങ്ങളും നടക്കും.