Breaking News

മിന്നും വേഗത്തില്‍ എലൈന്‍ തോംസണ്‍ വേഗറാണി; ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം…

ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. 10.61 സെക്കന്‍ഡിലാണ് എലൈന്‍ നൂറു മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 33 വര്‍ഷം മുമ്ബുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് താരം സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്.

ഷെല്ലി ആന്‍ ഫ്രേസര്‍ക്കാണ് വെള്ളി. ഷരിക ജാക്‌സണ്‍ വെങ്കലം നേടി. മൂന്നു മെഡല്‍ ജേതാക്കളും ജമൈക്കന്‍ താരങ്ങളാണ്. 10.74 സെക്കന്‍ഡ് ആണ് ഷെല്ലിയുടെ സമയം.

ഷരിക ഓടിയെത്തിയത് 10.76 സെക്കന്‍ഡിലും. 2016ല്‍ റിയോ ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണ മെഡല്‍ നേട്ടമാണ് എലൈന്‍ ആവര്‍ത്തിച്ചത്. മത്സരത്തില്‍ പങ്കെടുത്ത ആറ് അത് ലറ്റുകള്‍ പതിനൊന്ന് സെക്കന്‍ഡില്‍ താഴെ സമയമെടുത്താണ് ഓടിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …