ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കുള്ള രണ്ടാംദിവസത്തെ തെരച്ചില്‍ തുടങ്ങി. 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ദുരന്തത്തില്‍ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്ബോഴായിരുന്നു അപകടം.
വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു.
മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ ദുരന്ത നിവാരണ സേനയ്ക്കൊപ്പം സൈന്യവും അതിര്‍ത്തി സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.