തമിഴ്നാട്ടില്‍നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന പാല് ടാങ്കറില്‍ ഒളിച്ചുകടത്തിയ 30.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ആറോടെ കേരള തമിഴ്നാട് അതിര്‍ത്തിയില്‍
കോട്ടവാസലില്‍ നിന്നാണ് പണം പിടികൂടിയത്. ലോറിയുടെ കാബിനിലാണ് പണം ഒളിപ്പിച്ചിരുന്നത്. ചെങ്കോട്ടയില്‍നിന്നും ഒരു സേട്ട് കൊട്ടാരക്കരയിലെ ഒരു സ്വര്‍ണ വ്യാപാരിയെ ഏല്പിക്കാനാണ്
പണം തന്നതെന്ന് എക്സൈസ് കസ്റ്റഡിയിലുള്ള ടാങ്കര്‍ ഡ്രൈവര്‍ തെങ്കാശി സ്വദേശി മുരുകന് പറഞ്ഞു. പതിവായി ഇത്തരത്തില്‍ പണം കൊണ്ട് വരുന്നുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു. എക്സൈസ്
അസി. കമീഷണര്‍ റോബര്‍ട്ടിന്റെ നേതൃത്വത്തിലാണ് പണം പിടികൂടിയത്. പണവും വാഹനവും തെന്മല പൊലീസിന് കൈമാറി.