വീട്ടമ്മയുടെ മാല അപഹരിച്ച നാടോടി യുവതികള്‍ പിടിയിലായി. മനക്കര സ്വദേശിയായ വസന്തയുടെ മാല അപഹരിച്ച നാടോടി യുവതികളെയാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. തമിഴ്നാട്
സ്വദേശികളായ കാളിയമ്മ, മാരിയമ്മ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ പത്തിന് വസന്ത ബസില്‍ യാത്ര ചെയ്യുമ്ബോള്‍ ആഞ്ഞിലിമൂടിന് സമീപം വെച്ചാണ് മാലയും പണമടങ്ങിയ പഴ്സും
ഇവര്‍ അപഹരിച്ചത്. ബസിലുള്ള മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കാളിയമ്മയെയും മാരിയമ്മയെയും തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY