Breaking News

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യവകാശ കമ്മീഷന്‍…

പ്രമുഖ തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് നടന്റെ മരണം.

പിന്നാലെ വാക്‌സിന്‍ എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്.

തുടര്‍ന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ നടപടി.

കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് വാര്‍ത്ത പരക്കുമ്ബോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതെസമയം ദേശീയ കമ്മിഷന്‍ ഹര്‍ജി സ്വീകരിക്കുകയും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …