Breaking News

ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.

ജോലിക്ക് എത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.

കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടി പ്രസവിച്ച വിവരവും ശുചീകരണ തൊഴിലാളികള്‍ അറിയിച്ചപ്പോഴാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ആശുപത്രിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്യുകയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …