ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിനു രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) അംഗീകാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉപദേശക
സമിതിയുടെ അന്തിമ അംഗീകാരം മാത്രമാണ് ശേഷിക്കുന്ന കടമ്ബ. കോവാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്കു വിദേശയാത്ര സുഗമമാകാന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം സഹായിക്കും.
മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീന്‍ കയറ്റുമതിക്കും ഈ അംഗീകാരം ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.