ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദനീയമായ കാലപരിധി 24 ആഴ്ചയാക്കി ഉയര്‍ത്താനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. നേരത്തെ ഇത് 20 ആഴ്ചയായിരുന്നു.
താരരാജാവ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??
അതായത് അഞ്ച് മാസം. 20 ആഴ്ച വരെയായിരുന്നു ഇതുവരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിച്ചിരുന്ന കാലയളവ്.
എന്നാല്‍ ഇത് ഉയര്‍ത്തണമെന്ന ആവശ്യം സ്ത്രീകളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും ഉയര്‍ന്നത് പരിഗണിച്ചാണ് കാലയളവ് ഉയര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.
അഞ്ച് മാസം വരെ (20 ആഴ്ച) ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കുന്ന നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവില്ലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍
എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല. ഈ നിയമത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്.