പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര് പിടയിലായി. 13കാരിയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ആഗസ്റ്റ് 31നാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ കണ്ടെത്തുമ്ബോള്‍ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരമായ സംഭവത്തെക്കുറിച്ച് വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. എന്നാല്‍ സുഹൃത്തിനുമേല്‍ ഇതുവരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല.