മഹാമാരിയുടെ ആരംഭകാലം മുതല്‍ ഇതുവരെ നടത്തിയത് രണ്ടര കോടി കോവിഡ് പരിശോധനകളെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്ട്രോള് വിഭാഗംഡയറക്ടര് ജനറല്‍ ഡോ.സൈഫ് സാലിം അല്‍ അബ്രി. പുതിയ രോഗികളുടെ എണ്ണത്തിലെ കുറവിന് ഒപ്പം രോഗതീവ്രതയും കുറഞ്ഞതായും അംബാസഡര്‍മാരുടെയും നയതന്ത്ര പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെ ഡോ. അബ്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയിലുള്ള 75 ശതമാനം പേര്‍ക്ക് ഇതിനകം വാക്സിന് നല്കി. ഇതില്‍ 42 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്കി. വൈകാതെ 50 ശതമാനം പേര്‍ക്ക് സമ്ബൂര്‍ണ വാക്സിനേഷന് എന്നലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റിവ് കേസുകളുടെ എണ്ണം ശരാശരി 25 ശതമാനമായിരുന്നത് ഒരു ശതമാനം എന്നനിലയിലേക്ക് കുറഞ്ഞതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദിയും പറഞ്ഞു.
Tags Covid ithuvare nadathi News22 omanile parishodhanakal randra kodi
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …