പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്.
പ്രതിയായ അധ്യാപകന് നടത്തിവരുന്ന കോച്ചിംഗ് സെന്ററില്‍ അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. അധ്യാപകന് പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള് അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്ബോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വീഡിയോയില്‍ കാണാം.
‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമോ?’ എന്ന് അധ്യാപകന് ചോദിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ഇതോടെ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് സിവില്‍ ലൈന്‍ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. സ്ക്കൂളില്‍ നിന്നും ഇതിനകം അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.