ചാമരാജ്പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്ബനിയുടെ ഗോഡൗണില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒപ്പം രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണിലാണ് ഉഗ്ര സ്ഫോടനം. 85 ഓളം പാഴ്സലുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്സലുകളാണ് പൊട്ടിത്തെറിച്ചത്. ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
ഗോഡൗണില്‍ ഉണ്ടായിരുന്ന രണ്ടുപേരും തൊട്ടടുത്തുള്ള കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലാണ്. രാസവസ്തുക്കള്‍ അടങ്ങിയ പെട്ടികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പെട്ടികളാണ് പൊട്ടിത്തെറിച്ചത്. ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്ത് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.