രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മൂന്നാം തരംഗ ഭീഷണി ഉയരുന്നു. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രണ്ടു മാസത്തിനിടെ ആഗോളതലത്തില്‍ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈറസിനു ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും ഗബ്രിയേസസ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളില്‍ 49,000 വരെ വര്‍ധനയാണുള്ളത്.
30 ലക്ഷം കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ 4-5 ശതമാനം വരെയാണ് വര്‍ധന. യൂറോപ്യന്‍ രാജ്യങ്ങളിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് മരണങ്ങളിലും വര്‍ധനയുണ്ട്.