Breaking News

നെടുമ്ബാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്ബിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു

നെടുമ്ബാശേരിയില്‍ വന്നിറങ്ങിയ നാല് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബര്‍ ആറിലെ ഇത്തിഹാദ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വച്ച്‌ നടത്തിയ ആദ്യത്തെ ടെസ്റ്റില്‍ ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

എന്നാല്‍ ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യത്ത് നിന്നും വന്നയാളായതിനാല്‍ എട്ടാം തീയതി വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഇതില്‍ ഇയാള്‍ പൊസിറ്റീവാകുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡല്‍ഹിയിലും സാമ്ബിളുകള്‍ അയച്ചു കൊടുത്തു നടത്തിയ പരിശോധനയിലാണ് ഇയാളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …