Breaking News

വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍ത്താവ് സൗദിയിലേക്ക് മടങ്ങി; മെസേജിന് മറുപടി നല്‍കിയില്ല; യുവതി ജീവനൊടുക്കി

വിവാഹശേഷം സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് റിപ്ലൈ നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഖനേജ ഫാത്തിമ എന്ന 24 കാരിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച്‌ അനലിസ്റ്റായ സയ്യിദ് ഹമീദാണ് ഭര്‍ത്താവ്. കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമയും ഹമീദും വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതുനുശേഷം ഹമീദ് ഫാത്തിമയെ ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജ് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. അസ്വഭാവിക മരണത്തിന് ചന്ദനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …