Breaking News

‘സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം’; ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്…

ലൈംഗിക പീഡനത്തിന് (sexually harassed) ഇരയായ വിദ്യാർത്ഥിനി ആത്മഹത്യാ കുറിപ്പ് (Suicide note) എഴുതി വെച്ച് ജീവനൊടുക്കി. ചെന്നൈയിലെ പൂനമല്ലിയിലാണ് ദാരുണമായ സംഭവം നടന്നത്. ലൈംഗിക പീഡനത്തെ തുടർന്ന് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെ കുറിച്ചും മനാസിഘാതത്തെ കുറിച്ചുമാണ് പതിനൊന്നാം ക്ലാസ് വിദ്യാര‍്ത്ഥിനി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നുമാണ് ആത്മഹത്യ കുറിപ്പ് കിട്ടിയത്.

ഭൂമിയിൽ സുരക്ഷിതമായ രണ്ട് സ്ഥലങ്ങൾ അമ്മയുടെ ഗർഭപാത്രവും സ്വന്തം കുഴിമാടവുമാണെന്നാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്. മകൾ നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറയുന്നു.

ഒമ്പതാം ക്ലാസ് വരെ സ്ഥലത്തുള്ള സ്വകാര്യ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. സ്കൂളിലെ ടീച്ചറുടെ മകനാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇതേ തുടർന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …