35 കാരിയായ അധ്യാപികയെ പറ്റിച്ച് ഫേസ്ബുക്ക് ‘ഫ്രണ്ട്’. 32 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത്. ഫേസ്ബുക്ക് വഴി അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരിയാണ് ഈ ഭീമമായ തുക തട്ടിയെടുത്തത്. നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപികയാണ് തട്ടിനിരയായത്. കുറച്ച് ചാറ്റുകള്‍ക്ക് ശേഷം ഈ ആള്‍ ആദ്യം തന്റെ വിലാസം ചോദിച്ചുവെന്നും എന്നാല്‍ താനതിന് മറുപടി നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.
എന്നിരുന്നാലും, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുംബൈയില്‍ നിന്ന് തന്റെ ഓഫീസിലേക്ക് സുഹൃത്ത് അയച്ച ഒരു പാഴ്സല്‍ വന്നതായി അവര്‍ പറഞ്ഞു. ഇതില്‍ കുറച്ച് സ്വര്‍ണ്ണാഭരണങ്ങളും റിസ്റ്റ് വാച്ചുകളും ഉണ്ടായിരുന്നുവെന്നും ഇതിന് ഏകദേശം പണമായി 55 ലക്ഷം രൂപ വരുമായിരുന്നുവെന്നും പറയുന്നു. ഇത് ലഭിക്കാന്‍ പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടുവെന്നാണ് പരാതി. ‘പാഴ്‌സലിന്റെ ക്ലിയറന്‍സിനായി ഞാന്‍ പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടു’, സെക്ടര്‍ 39 പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഇര കൂട്ടിച്ചേര്‍ത്തു.
പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇര ഒടുവില്‍ കെണിയില്‍ വീഴുകയും 45 ദിവസത്തിനുള്ളില്‍ ആറ് ഗഡുക്കളായി 32 ലക്ഷം രൂപ ഇടപാടുകാരന് നല്‍കുകയും ചെയ്തുവെന്ന് എന്‍ഡിടിവി അതിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, വഞ്ചനാക്കുറ്റത്തിനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പുകള്‍ പ്രകാരവും നോയിഡ പോലീസ് ഉടന്‍ തന്നെ പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ യഥാര്‍ത്ഥ വഞ്ചകന്റെ ഐഡന്റിറ്റി ഇതുവരെ അറിവായിട്ടില്ലാത്തതിനാല്‍, നോയിഡ പോലീസ് അതിന്റെ എഫ്‌ഐആറില്‍ പ്രതിയെ ‘ആരതി’ എന്ന് നാമകരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കാരണം ഇരയ്ക്ക് ഈ പേരിലുള്ള ആളില്‍ നിന്നാണ് കോള്‍ ലഭിച്ചത്. ഇതോടെ നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.