Breaking News

വൈശാഖിന്​ ജന്മനാട്ടില്‍ സ്മൃതി മണ്ഡപം…

വീരമൃത്യു വരിച്ച ജവാന്‍ വൈശാഖിന് ജന്മനാടായ കുടവട്ടൂരില്‍ സ്മൃതി മണ്ഡപം. കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാര്‍-ബീനാകുമാരി ദമ്ബതികളുടെ മകന്‍ അക്കു എന്ന വൈശാഖ്​ (24) 2021 ഒക്ടോബര്‍ 11 നാണ്​ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ മരിച്ചത്​. അക്കു സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുപ്പതിനായിര​ത്തോളം രൂപ ചെലവഴിച്ചാണ് കുടവട്ടൂര്‍ ചപ്പാത്ത് മുക്കില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചത്.

2001 ജമ്മുവില്‍ വീരമൃത്യു വരിച്ച കുടവട്ടൂര്‍ പൂണൂര്‍ അഴികത്ത് വീട്ടില്‍ ശ്രീകുമാറിന്‍റെ ഓര്‍മക്കായി നിര്‍മിച്ച വെയ്റ്റിങ് ഷെഡിനോട്​ ചേര്‍ന്നാണ് വൈശാഖിന്‍റെ സ്മൃതി മണ്ഡപം. അനാച്ഛാദന കര്‍മം പിതാവ് ഹരികുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രമണി, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു. പടം: കുടവട്ടൂരില്‍ ജവാന്‍ വൈശാഖിന്‍റെ സ്മൃതി മണ്ഡപത്തിന്‍റെ അനാച്ഛാദനം പിതാവ് ഹരികുമാര്‍ നിര്‍വഹിക്കുന്നു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …