Breaking News

ടാറ്റൂ ചെയ്യുമ്ബോള്‍ സൂചി മുനയില്‍ നിര്‍ത്തി ലൈംഗികഅതിക്രമം; ടാറ്റൂ സെന്റര്‍ ഉടമ സുജീഷിനെതിരേ 7 യുവതികളുടെ പരാതി; കസ്റ്റമേഴ്‌സായി നിരവധി സിനിമ താരങ്ങളും; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…

കൊച്ചിയില്‍ ടാറ്റൂ ചെയ്യുന്നതിന്റെ മറവില്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന സംഭവത്തില്‍ പൊലീസില്‍ വ്യാപകപരാതി. ഏഴ് പേരാണ് കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്.

ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍. നിരവധി സിനിമ താരങ്ങള്‍ സുജീഷിന്റെ ടാറ്റൂ സെന്ററിലെ കസ്റ്റമേഴ്‌സാണ്. സമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ആദ്യം യുവതി ആക്ഷേപം ഉന്നയിച്ച്‌ രംഗത്ത് എത്തിയത്. ടാറ്റൂ ചെയ്യുമ്ബോള്‍ സൂചി മുനയില്‍ നിര്‍ത്തി വസ്ത്രങ്ങള്‍ മാറ്റി ബലാത്സം​ഗം ചെയ്‌തെന്നായിരുന്നു ആരോപണം.

പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് മാതാപിതാക്കളോടൊപ്പം എത്തി അറിയിച്ചന്നൊണ് വിവരം. വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ കമ്മീഷണര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്നും മറ്റ് യുവതികള്‍ വ്യക്തമാക്കുന്നു.

പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍ പറഞ്ഞു. വിഷയത്തില്‍ മാസ് പെറ്റീഷനായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ പേര്‍ നിയമ പരാതിയുമായി രംഗത്ത് എത്തുമെന്നും യുവതികള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ‘വയാ കൊച്ചി’ എന്ന കൂട്ടായ്മയും രംഗത്തുണ്ട്. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. ടാറ്റു സ്റ്റുഡിയോക്ക് എതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ കൊച്ചിയിലെ നിരവധി ടാറ്റൂ സ്റ്റൂഡിയോകളില്‍ കഴിഞ്ഞ ദിവസം പൊലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച സ്റ്റുഡിയോകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …