പ്രമേഹരോഗിയും മറ്റു പല അസുഖങ്ങളാലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണ് 85കാരനായ വി കൃഷ്ണ റെഡ്ഡി. ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് എത്തിയ ഇയാളെ ജീവനക്കാരന്‍ അറിയാതെ പൂട്ടുകയായിരുന്നു. ഹൈദരാബാദിലെ യൂണിയന്‍ ബാങ്കിലാണ് സംഭവം നടക്കുന്നത്. ബാങ്കിനുള്ളില്‍ ഒറ്റപ്പെട്ട ഈ 85കാരന്‍ 18 മണിക്കൂറിന് ശേഷമാണ് പുറം ലോകം കണ്ടത്. തിങ്കളാഴ്ചയാണ് ജീവനക്കാരന്‍ 85കാരനെ ബാങ്കിനുള്ളില്‍ പൂട്ടിയത്.
ചൊവ്വാഴ്ച പത്തരയോടെ ബാങ്ക് തുറക്കുന്ന സമയത്താണ് ഇത് ബാങ്ക് ജീവനക്കാര്‍ പോലും ഇത് അറിയുന്നത്. ഞെട്ടലില്‍ ആയിരുന്ന ഇയാളെ തുടര്‍ന്ന് ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ജൂബിലി ഹില്‍സ് റോഡ് നമ്ബര്‍ 67ലാണ് റെഡ്ഡി താമസിക്കുന്നത്.
ബഞ്ചാര ഹില്‍സിലെ യൂണിയന്‍ ബാങ്ക് ഓഫീസിലേക്ക് തിങ്കളാഴ്ച നാലരയോടെയാണ് ഇദ്ദേഹം പോകുന്നത്. ലോക്കറിലുള്ള ചില വസ്തുക്കള്‍ വാങ്ങാനായിട്ടായിരുന്നു ഇദ്ദേഹം ബാങ്കിലെത്തിയത്. വെരിഫിക്കേഷന് ശേഷം ഇയാള്‍ ലോക്കര്‍ റൂമിലേക്ക് കടന്നു. ബാങ്കിന്റെ ക്ലോസിങ് സമയം ആയെന്ന് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ല.