Breaking News

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; വേതനം വര്‍ധിപ്പിച്ചു..

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

മണിപ്പൂര്‍ , ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ ഹരിയാനയില്‍ മാത്രമാണ് 300 രൂപക്ക് മുകളില്‍ കൂലിയുണ്ടായിരുന്നത്. നിലവില്‍ 331 രൂപയാണ് ഹരിയാനയിലെ പുതുക്കിയ നിരക്ക്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറില്‍ 210 രൂപയാണ് ലഭിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …