Breaking News

സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും ; വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി 
ഫ്ലാ​ഗ് ഓഫ് ചെയ്യും

കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ് ഇന്ന് ആരംഭിക്കും. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസിയുടെ ആദ്യ സര്‍വീസാണ് ഇത്.

12ന് മടക്കയാത്ര ബാംഗളൂരുവില്‍ പകല്‍ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ബംഗളൂരു മലയാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച ചെയ്യും. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ വിഹിതം ഉപയോ​ഗിച്ച്‌ 116 ബസാണ് സ്വിഫ്റ്റ് വാങ്ങിയത്. സീറ്റ് റിസര്‍വേഷന്‍ വ്യാഴംമുതല്‍ ആരംഭിച്ചിരുന്നു.

കൂടുതല്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി

വിഷു, ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസിയും സ്വിഫ്റ്റും. യാത്രക്കാരുടെ ആവശ്യാര്‍ഥം സംസ്ഥാന,അന്തര്‍ സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തും. ആകെ 34 സൂപ്പര്‍ ക്ലാസ് ബസ് കൂടാതെ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുണ്ടാകും. 18 വരെ ഈ സര്‍വീസിന് ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക്ചെയ്യാം. യാത്രക്കാരുടെ തിരക്കനുസരിച്ച്‌ പ്രധാന റൂട്ടില്‍ അധിക സര്‍വീസും ​ഹ്രസ്വദൂര,- ദീര്‍ഘദൂര സര്‍വീസും 12,13, 17,18 തീയതികളില്‍ ക്രമീകരിച്ചു. www.online.keralartc.com വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റ് ബുക്ക്ചെയ്യാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …