Breaking News

നിര്‍ത്താതെയുളള തുമ്മല്‍ അലര്‍ജിയാണെന്ന് കരുതി, കുറെ ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍ നിന്നും രക്തസ്രാവം, ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഒന്നു കണ്ടെത്താനായില്ല, ഒടുവില്‍ ഇ.എന്‍ടി ഡോക്ടറെ സമീപിച്ചപ്പോള്‍ പരിശോധയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

തുമ്മല്‍ അലര്‍ജിയാണെന്ന് കരുതി, കുറെ ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍ നിന്നും രക്തസ്രാവം, ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഒന്നു കണ്ടെത്താനായില്ല, ഒടുവില്‍ ഇ.എന്‍ടി ഡോക്ടറെ സമീപിച്ചപ്പോള്‍ പരിശോധയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതിനിടെ യുവാവിന്റെ മൂക്കില്‍ കയറിയ കുളയട്ട അവിടെയിരുന്ന് മൂന്നാഴ്ചയോളം രക്തം കുടിച്ചു.

ഒടുവില്‍, കട്ടപ്പന വാലുമ്മേല്‍ ഡിബി (37) ന്റെ മൂക്കില്‍നിന്ന് രക്തംകുടിച്ച്‌ വീര്‍ത്ത കുളയട്ടയെ ഡോക്ടര്‍ പുറത്തെടുത്തു. മൂന്നാഴ്ച മുമ്ബ് ഡിബിന് നിര്‍ത്താതെയുള്ള തുമ്മല്‍ തുടങ്ങി. മൂക്കില്‍ കുളയട്ട കയറിയത് ഇദ്ദേഹം അറിഞ്ഞില്ല. അലര്‍ജിയാണെന്നു കരുതി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍നിന്നും രക്തസ്രാവം തുടങ്ങിയതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവിടെനിന്നും നല്‍കിയ തുള്ളിമരുന്ന് മൂക്കിലൊഴിച്ചു.

എന്നാല്‍, രക്തസ്രാവവും തുമ്മലും തുടര്‍ന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ആയുര്‍വേദ ആശുപത്രിയില്‍ നിന്നും മൂക്കിലൊഴിക്കാനുള്ള മരുന്ന് വാങ്ങി. ഇതിനിടെ, മറ്റെന്തെങ്കിലും ഗുരുതരരോഗം ആകാമെന്നും സംശയിച്ചു തുടങ്ങി. കട്ടപ്പനയില്‍ ഇ.എന്‍.ടി. ഡോക്ടറെ സമീപിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍, മൂക്കിനുള്ളില്‍ ചെറുജീവി അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍, നാലുസെന്റീമീറ്റര്‍ വലുപ്പമുള്ള അട്ടയെ പുറത്തെടുത്തു. ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …