Breaking News

ബാഗിനകത്ത് എന്താണെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബാണെന്ന് മറുപടി നല്‍കിയയാള്‍ക്ക് പിന്നീട് സംഭവിച്ചത്…

വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാള്‍ പൊലീസ് പിടിയില്‍. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈക്ക് പോകാനെത്തിയ എന്‍.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്.

ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു.

സി.ഐ.എസ്‌.എഫിന്‍റെ നേതൃത്വത്തില്‍ ദമ്ബതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിന്‌ ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി പൊലീസിന് കൈമാറുകയായിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …