വരാനിരിക്കുന്ന ലോകസംഭവങ്ങള്‍ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങള്‍ നടത്തിയിരുന്നു. വര്‍ഷം പകുതി പിന്നിടുമ്ബോള്‍ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെയും ദക്ഷിണേഷ്യയുടെയും ചില ഭാഗങ്ങളില്‍ അതിശക്തമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വാംഗ പ്രവചിച്ചു.
ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍, ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഉണ്ടായത്. ദുരന്തം സൗത്ത് ഈസ്റ്റ് ക്വീന്‍സ്‌ലാന്റിന്റെ ചില ഭാഗങ്ങള്‍, വൈഡ് ബേ-ബര്‍നെറ്റ്, ന്യൂ സൗത്ത് വെയില്‍സ്, ബ്രിസ്‌ബേന്‍ എന്നിവിടങ്ങള്‍ പ്രളയത്തില്‍ മുങ്ങി.
രണ്ടാമത്തെ പ്രവചനത്തില്‍ ലോകത്തിലെ വിവിധ പ്രധാന നഗരങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരാമര്‍ശിക്കപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തില്‍, പോര്‍ച്ചുഗലിലെയും ഇറ്റലിയിലെയും ഗവണ്‍മെന്റുകള്‍ അവരുടെ ജല ഉപഭോഗം ഏറ്റവും കുറഞ്ഞ അളവില്‍ പരിമിതപ്പെടുത്താന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ പൊന്തിവന്നു. 1950 കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശം വരള്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഇറ്റലിയുടെ സ്ഥിതി പരിതാപകരമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പോര്‍ച്ചുഗലിന്റെ 97 ശതമാനവും കടുത്ത വരള്‍ച്ചയാണ്.