Breaking News

വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി ആരംഭിച്ചു…

ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീര്‍, അല്‍ബാഹ, ത്വാഇഫ് എന്നിവയുള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തില്‍ മഴ പെയ്യിക്കുന്നത്. ‘ക്ലൗഡ് സീഡിങ്​ പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഒരുക്കം പൂര്‍ത്തിയായതായി​ കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്​മന്‍ സാലിം ഗുലാം അറിയിച്ചു.

ഈ വര്‍ഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കല്‍ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. പ്രവര്‍ത്തനങ്ങളുടെ വിജയവും പദ്ധതി ലക്ഷ്യങ്ങളുടെ നേട്ടവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച്‌ സമയബന്ധിത പദ്ധതിയായാണ്​ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്ത്രിസഭ യോഗം അംഗീകരിച്ചതും ദേശീയ, പ്രാദേശിക സംരംഭങ്ങളുടെ പാക്കേജിന്റെ ഭാഗമായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ‘ഗ്രീന്‍ മിഡില്‍ ഈസ്റ്റ്’ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചതുമായ പദ്ധതിയാണിത്.​

മഴയുടെ തോത് വര്‍ധിപ്പിക്കുക, പുതിയ ജലസ്രോതസ്സ് കണ്ടെത്തുക, ഹരിതപ്രദേശങ്ങളും വനവത്കരണവും വര്‍ധിപ്പിക്കുന്നതിനും മരുഭൂവത്​കരണം കുറക്കുന്നതിനുമുള്ള പരിപാടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, ഈ രംഗത്ത്​ സ്വദേശികളായ വിദഗ്​ധര്‍ക്ക്​ പരിശീലനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണിത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …