കാനഡയും ഇന്ത്യയും തമ്മിലുളള ഉപയോഗ കക്ഷി ബന്ധങ്ങളാണ് ഇൻഡോ കനേഡിയൻ ബന്ധം എന്ന് വിളിക്കുന്നത്. കാനഡയും ഇന്ത്യയും കോമൺവെൽത്ത് അസോസിയേഷനിലെ അംഗരാജ്യങ്ങളാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പായ ജി ട്വന്റിയുടെ ഭാഗവുമാണ്. 2022 ആയപ്പോഴേക്കും ഇന്ത്യൻ പ്രവാസികൾ ഒരു ദശലക്ഷത്തിലധികം വർദ്ധിച്ചതോടെ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും മികച്ച ഉറവിട രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.
കാനഡയ്ക്കും ഇന്ത്യയ്ക്കും വിശാലമായ ബന്ധം ഉണ്ടെങ്കിലും ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സിഖ് വിഘടനവാദികൾ ഇന്ത്യയിൽ ഒരു സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് അവരുടെ ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. ഇപ്പോൾ ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഈ ബന്ധത്തിൽ വീണ്ടും വിള്ളൽ ഉണ്ടായിരിക്കുകയാണ്.
2020 ജൂലൈയിൽ ആഭ്യന്തരമന്ത്രാലയും പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഹർദീപ് സിംഗ് നിജ്ജർ എന്നു പേരുള്ള ഇദ്ദേഹം ഒരു കനേഡിയൻ ആക്ടിവിസ്റ്റും പൗരനും ആണ്. 1977 ഒക്ടോബർ 11 ന് ജലന്ധറിലെ ബാർസിംങ്പുരാ ഗ്രാമത്തിൽ ജനിച്ച ഈ ഹർദീപ് സിംഗ് നിജ്ജർ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനാണ്. തൻറെ ഗ്രൂപ്പിലുള്ള അംഗങ്ങൾക്ക് ഇയാൾ പരിശീലനവും സന്ദേശവിനിമയവും സാമ്പത്തിക സഹായവും ചെയ്ത് തീവ്രവാദ പ്രവർത്തനങ്ങളെ ശാക്തീകരിക്കുകയായിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഹദ്ദീപ് സിംഗിന്റെ പങ്ക് കേന്ദ്ര ഗവൺമെൻറ് വിശ്വസിച്ചിരുന്നു. ഈ ഹർദീപിന്റെ മരണമാണ് ഇന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബർ എട്ടിന് ഇന്ത്യ ഗവൺമെൻറ് ഒരു കനേഡിയൻ പൗരനെ വധിച്ചതായി ആരോപിച്ചു.
ജൂൺ 18ന് ഹർദീപിന് കാനഡയിലെ സറിയിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായും കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ഒരു അഭിമുഖത്തിൽ താൻ കൊലചെയ്യപ്പെടാൻ സാധ്യതയുള്ളതായി പറയുകയുണ്ടായി.
കനേഡിയൻ ഗവൺമെന്റിന്റെ ഈ ആരോപണം ഇന്ത്യ ഗവൺമെൻറ് തള്ളുകയുണ്ടായി. ഇന്ത്യാ ഗവൺമെന്റിന്റെ ഈ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരത്തെ ഇതു ചോദ്യം ചെയ്യുന്നതാണെന്നും ജി 20 ഉച്ചകോടിയിൽ ജസ്റ്റിൻ ട്രൂഡോ നേരിട്ട് ഈ സംഭവം വളരെ വ്യക്തമായ രീതിയിൽ വിവരിക്കുകയുണ്ടായി. ഇതിനുശേഷം കനേഡിയൻ വിദേശകാര്യ മന്ത്രി കാനഡയിൽ ഇന്ത്യൻ ഇന്റിലിജൻസ് തലവനെ അവിടെ നിന്നും പുറത്താക്കി. ഇതിന് വിശദീകരണമായി വിദേശകാര്യ മന്ത്രിയായ മെലാനി ജോളി പറഞ്ഞത്- ഇന്ത്യൻ ഇൻറലിജൻസ് ഏജൻസിയുടെ തലവനാണ് ആ ഡിപ്ലോമറ്റ് എന്നാണ്.
കോൺഗ്രസ് ലീഡറായ മാനവേന്ദ്ര സിംഗ് പറഞ്ഞത്- ഇന്ത്യൻ ഇൻറലിജൻസ് ഓഫീസറുടെ പേര് വെളിപ്പെടുത്തിയത് കാനഡയുടെ രീതിക്ക് എതിരാണ്. ഇന്ത്യ ഗവൺമെന്റിന്റെ അഭിപ്രായത്തിൽ ഈ ആരോപണങ്ങൾ അസംബന്ധവും പ്രചോദിപ്പിക്കുന്നതും ആണെന്നാണ്. ഈ ഹർദീപ് സിംഗ് നിജ്ജർ എന്ന ഇയാളെക്കുറിച്ച് നമ്മൾ ഇപ്പോൾ മാത്രമാണ് കേട്ടത്, എന്നാൽ ഇയാൾ 2007 മുതൽ ഭീകര സംഘടനയിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ് വാസ്തവം.
ഹർദീപ് സിംഗിന്റെ മരണത്തിന് രണ്ട് കാരണങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
1. ഇന്ത്യ ഗവൺമെൻറ് ഹതീപ് സിംഗിനെ കൊലപ്പെടുത്തി.
2. മറ്റൊന്ന് ഇത് ഗാങ്വാർ അണ്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കനേഡിയൻ ഹൈകമ്മീഷണറെ വിളിച്ചു കനേഡിയൻ ഇന്റലിജൻസ് ഹെഡ് ഒലീവിയ സിൽവസ്റ്റർ 5 ദിവസത്തിനകം ഇന്ത്യവിടാൻ ആവശ്യപ്പെട്ടു. അങ്ങനെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ മോശാവസ്തുതിയായി. അതോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിർത്തിവെച്ചു.
ഈ കാര്യങ്ങൾ പൂർണമായും മനസ്സിലാക്കുവാൻ മൂന്നു കാര്യങ്ങൾ നാം മനസ്സിലാക്കണം.
1. ഹർദീപ് സിംഗ് നിജ്ജർ ആരാണ് ?
2. കനേഡിയൻ പൗരന്മാരിൽ 2% മാത്രമാണ് സിഖ് വംശജർ, എന്നിട്ടും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്തിനാണ് ഇങ്ങനെ ഒരു നിലപാടെടുത്തത്?
3. ഇന്ത്യ ആണോ ഹർദ്ദിപുസിങ്ങിനെ വധിച്ചത്?
ഹർദീപ് സിംഗ് നിജ്ജർ കനേഡിയൻ പൗരൻ ആയതിൽ ഒരു വലിയ രഹസ്യമുണ്ട്. അയാളുടെ പൗരത്വ അപേക്ഷ രണ്ടുപ്രാവശ്യം കനേഡിയൻ ഗവൺമെൻറ് നിരസിച്ചതാണ്. ഈ ഹർദ്ദീപ് ജലന്തറിലെ ഒരു ചെറു ഗ്രാമത്തിൽ നിന്നും 1997 ഫെബ്രുവരി 10നാണ് കാനഡയിലെത്തുന്നത്. ഒരു വ്യാജ പാസ്പോർട്ടിൽ രവീഷ് ശർമ എന്നപേരിൽ കാനഡയിലെത്തിയ ഹർദീപ് ഉടനെ തന്നെ അഭയാർത്ഥി സ്റ്റാറ്റസ് ആവശ്യപ്പെട്ടു. കാരണം ഇയാൾ സിഖ് മിലിറ്റൻസ് ഗ്രൂപ്പിലെ അംഗമായതിനാൽ ഇന്ത്യ ഗവൺമെൻറ് ഇയാളെ പ്രോസിക്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുമാണ്.
ഹർദീവിന്റെ പ്രശ്നം 1990 ആരംഭിച്ചതാണ്. അന്ന് പഞ്ചാബ് പോലീസ് തീവ്രവാദികളെ അടിച്ചമർത്താൻ ആരംഭിച്ചപ്പോൾ ആണ് ഈ ഹർദീപിന് പ്രശ്നം ആരംഭിച്ചത്. പഞ്ചാബിൽ 1980 തന്നെ ഭിദ്രൻവാലയുടെ നേതൃത്വത്തിൽ ഭീകര പ്രവർത്തനം ആരംഭിച്ചിരുന്നു. 1984 ഭിദ്രൻവാലയുടെ സഹായികൾ പോലീസുകാരുമായി ഏറ്റുമുട്ടി. തീവ്രവാദികളുടെ നേതാവായിരുന്ന ഭിദ്രൻവാല അമൃത്സർ സുവർണ ക്ഷേത്രത്തിൽ ഒളിച്ചിരുന്നു.
അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ ഭിദ്രൻവാലയും കൂട്ടാളികളും കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകൻ വധിച്ചു. ഇതിനെ തുടർന്നുണ്ടായ സിക്കു വിരുദ്ധ സമരത്തിൽ എണ്ണയിരത്തോളം സിഖുകാർ വധിക്കപ്പെടുകയും രാജ്യത്തെ നിരവധി സിഖ് വ്യാപാരസമുച്ചയങ്ങൾ അഗ്നിക്ക് ഇരയാവുകയും ചെയ്തു.
ഈ സൈനിക ആക്രമണത്തിന്റെ ഫലമായി ധാരാളം ചെറുപ്പക്കാർ തീവ്രവാദ ഗ്രൂപ്പുകളിൽ ചേർന്നപ്പോൾ ഇന്ത്യ ഗവൺമെൻറ് ഈ തീവ്രവാദ ഗ്രൂപ്പുകളെയെല്ലാം നിരോധിക്കുകയും ചെയ്തു. ഈ നിരോധനത്തിൽ നിന്നും രക്ഷപെടാൻ ഹർദിപ് ഒരു വ്യാജ പാസ്പോർട്ടിന്റെ സഹായത്താൽ കാനഡയിലേക്ക് പലായനം ചെയ്തു. അതിനു ശേഷം അയാൾ കനേഡിയൻ പൗരനായി. കനേഡിയൻ അധികൃതരോട് അയാൾ പറഞ്ഞത്,
തന്റെ പിതാവിനെയും സഹോദരനെയും ഇന്ത്യൻ പോലീസ് നിരവധിതവണ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും 1995 ഇന്ത്യൻ പോലീസ് തന്നെ പിന്തുടരുകയും പിതാവിനെ സഹോദരനെയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ്. തന്റെ രഹസ്യ കാര്യങ്ങൾ ഒന്നും തന്നെ പോലീസിനോട് പറയാതിരുന്നപ്പോൾ അവർ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും തന്റെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തുവെന്നും അവസാനം 50,000 രൂപ പോലീസിന് കൈക്കൂലി കൊടുത്തു അവിടെ നിന്ന് രക്ഷപ്പെട്ടു എന്നുമാണ്.
തുടർന്ന് രൂപം മാറി ബന്ധുവീടുകളിൽ താമസിക്കുകയും അവിടെ നിന്നും വ്യാജ പാസ്പോർട്ട് കാനഡയിലെത്തി അഭയാർത്ഥി സ്റ്റാറ്റസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹർദീപ് പറഞ്ഞ കഥ കനേഡിയൻ അധികാരികൾ വിശ്വസിച്ചില്ല, കാരണം അയാൾ തെളിവിനായി സമർപ്പിച്ച കത്ത് ഇന്ത്യയിലെ ഒരു ഡോക്ടറുടെതായിരുന്നു.
വൈദ്യുതാഘാതം ഏൽപ്പിച്ച ശേഷം ചികിത്സിച്ച ഡോക്ടറുടെ എന്നു പറയുന്ന കത്തിൽ പ്രതിപാദിക്കുന്ന ശരീരഭാഗങ്ങൾ തെറ്റായിട്ടാണ് രേഖപ്പെടുത്തിയത്. അക്കാരണത്താൽ തന്നെ ഇയാളുടെ അപേക്ഷ കനേഡിയൻ അതോറിറ്റി നിരസിക്കുകയും ചെയ്തു. എന്നാൽ ഹർദീപിന് കാനഡയിൽ തന്നെ ജീവിക്കണമെന്ന് ആഗ്രഹത്താൽ 11 ദിവസത്തിനു ശേഷം ഇയാൾ ഒരു കനേഡിയൻ സ്ത്രീയെ വിവാഹം ചെയ്തു.
ഒരു സ്പൗസ് വിസ കിട്ടുവാൻ വേണ്ടി ഇയാൾ തന്റെ വിവാഹ ഫോട്ടോ കല്യാണക്കുറി കപ്പിൾ ഫോട്ടോ എന്നിവ കനേഡിയൻ അധികാരികളുടെ മുമ്പിൽ ഹാജരാക്കി. എന്നാൽ ഇമിഗ്രേഷൻ അധികാരികൾ ഇയാളുടെ ഈ കല്യാണം ഒരു വിസയ്ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കിയതിനാൽ ഇയാളുടെ അപേക്ഷ വീണ്ടും നിരസിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞത് ഈ സ്ത്രീ 1977 മറ്റാരുടെയോ ഭർത്താവ് സ്പോൺസർ ചെയ്ത് കാനഡയിൽ എത്തിയത് എന്നാണ്.
എന്നാൽ ഹർദിപ് ഈ തീരുമാനത്തിനെതിരെ പരാതിപ്പെട്ടെങ്കിലും 2001ൽ അയാൾക്ക് കോർട്ട് റോളിംഗ് നഷ്ടപ്പെട്ടു പക്ഷേ അയാൾ പിന്നീട് പൗരത്വം നേടി. കാനഡയിൽ ഇമിഗ്രേഷൻ ഓഫീസർ പറഞ്ഞത്- ഹദ്ദീപ് സിംഗ് 2015 ൽ കനേഡിയൻ പൗരനായി എന്നാണ്. എന്നാൽ പിന്നീട് 2007ൽ പൗരത്വം കിട്ടി എന്നു പറയുകയുണ്ടായി. ഈ ഹർദീപ് സിംഗ് നിജ്ജർന് എങ്ങനെ കാനഡയിൽ പൗരത്വം കിട്ടി എന്നത് ഇന്നും അവ്യക്തവും ദുരൂഹത നിറഞ്ഞതുമാണ്.
ഇതേസമയം ധാരാളം ഖാലിസ്ഥാനികൾ കാനഡയിലെത്തിയിരുന്നു. കനേഡിയൻ പൗരൻ ആയതിനു ശേഷം ഹർദിപ് അവിടെ സറിയിൽ ഒരു ചെറിയ പ്ലംബിംഗ് ബിസിനസ് ആരംഭിച്ചിരുന്നു. ഇതേസമയം തന്നെ കാനഡയിൽ ഖാലിസ്ഥാന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവുകയും ചെയ്തു. തുടർന്ന് ഇയാൾ കാനഡയിൽ ബാബ ഖൽസാ ഇന്റർനാഷണൽ എന്ന സംഘടനയിൽ ചേർന്നു. ഈ സംഘടന 1981 തൽവീന്ധർ സിംഗ് പാർമറുടെ നേതൃത്വത്തിൽ സ്ഥാപിതമായതാണ്. ഈ സംഘടനയാകട്ടെ പഴയ ഒരു ഖാലിസ്ഥാനി ഭീകര സംഘടനയാണ്. ബാബാ ഖൽസാ ഇന്റർനാഷണൽ ഒരു ഭീകര സംഘടനയാണെന്നും അതിൻറെ ലക്ഷ്യം പാകിസ്ഥാൻ രൂപീകരിക്കുക എന്നതുമാണ്.
ആക്രമണങ്ങൾ, ബോംബിംഗ്, കൊലപാതകങ്ങൾ എന്നിവയായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. ഇതിലെ അംഗങ്ങൾ പാകിസ്ഥാനിലും നോർത്ത് അമേരിക്ക, യൂറോപ്പ്, സ്കാൻഡിനേവിയ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു. 1980 കാലഘട്ടത്തിൽ ഈ ഭീകര സംഘടനഗ്രൂപ്പ് നിരവധി ഭീകര ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഇതിൽ ഏറ്റവും ഭീകരവും ഭയാനവും ആയത് 1985 ജൂണിൽ ആയിരുന്നു. അന്ന് എയർ ഇന്ത്യ ഫ്ലൈറ്റ്- 182 ടോറാന്റോവിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. അതിന്റെ യാത്രയാകട്ടെ ടൊറാന്റോ- ടു-മോൺട്രിയൽ, ലണ്ടൻ വഴി മുംബൈ ആയിരുന്നു. പക്ഷേ പ്ലെയിൻ മുംബൈയിൽ എത്തിയില്ല. അയർലന്റിന്റെ തീരത്ത് വെച്ച് വലിയ ഒരു പൊട്ടിത്തെറി നടന്നു. 329 യാത്രക്കാരും അതിലെ ക്രൂ മെമ്പേഴ്സും കൊല്ലപ്പെട്ടു. അതാണ് പ്രസിദ്ധമായ 1985 എയർ ഇന്ത്യ കനിഷ്ക വിമാന ബോംബിംഗ് ദുരന്തം.
അതിന് ഒരു വർഷം മുമ്പ് 1984 ൽ തൽവീന്തർ സിംഗ് പാർമർ തൻറെ അനുയായികളോട് ഇന്ത്യൻ വിമാനങ്ങൾ ഒന്നൊന്നായി ആകാശത്തുനിന്ന് താഴേക്ക് എന്ന് പറഞ്ഞു. കനിഷ്ക ദുരന്തസമയത്ത് മറ്റൊരു ബോംബ് ജപ്പാനിൽ പൊട്ടിത്തെറിച്ചു. ഇത് ടോക്കിയോ എയർപോർട്ടിലാണ് നടന്നത്.
മറ്റൊരു എയർ ഇന്ത്യ വിമാനത്തെ ടാർജറ്റ് ചെയ്തതാണ്, പക്ഷേ അത് സമയത്തിന് മുമ്പ് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. യാത്രക്കാർ ആരും മരിച്ചില്ല, 2 ബാഗേജ് ഹാൻഡിൽസ് മരിച്ചു. 1990കളിൽ ബികെയുടെ സ്വാധീനം വളരെ കുറഞ്ഞു. അതിന്റെ പല നേതാക്കളും കൊലചെയ്യപ്പെട്ടു. ബികെയിൽ ചേർന്നശേഷം 2007ലെ ലുധിയാന ബോംബ്സ്ഫോടന കേസിൽ ഹർദിയുടെ പേര് പരസ്യമായി.
ലുധിയാനയിലെ ഒരു തീയറ്ററിൽ 2007 ഒക്ടോബർ 14ന് ഭോജ്പുരി ഫിലിം നടക്കുകയായിരുന്നു, അന്ന് ഈദ് ദിവസമായിരുന്നതിനാൽ തീയറ്റർ ഹൗസ്ഫുൾ ആയിരുന്നു, ഇടവേളയ്ക്കുശേഷം ആളുകൾ തിയറ്ററിലേക്ക് കയറിയപ്പോൾ ശക്തമായ ഒരു പൊട്ടിത്തെറി ഉണ്ടായി. ആറു പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീയറ്ററിന്റെ തേഡ് റോയിൽ ആയിരുന്നു ബോംബ് വച്ചിരുന്നത്.
മരിച്ചവരിൽ ഏറെയും യുപിയിൽ നിന്ന് ജോലിക്കായി എത്തിയവരായിരുന്നു. സീനിയർ പോലീസ് ഓഫീസറുടെ അഭിപ്രായത്തിൽ ഈ പൊട്ടിത്തെറിയിൽ മുസ്ലിം ഫണ്ടമെന്റലിസ്റ്റ്, ബികെഐയുമായും ഖാലിസ്ഥാൻ തീവ്രവാദികളുമായി ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ബി കെ ഐ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. അതിൽ ഇതിൻറെ അമരക്കാരൻ ആയ ബുർപീത് സിംഗും ഉണ്ടായിരുന്നു.
ഇവരുടെ കൈവശം അഞ്ച് കിലോ ആർഡിഎക്സ്, മൂന്ന് ഡിറ്റൊണേറ്റ്സ്, രണ്ട് പിസ്റ്റൽസ് എന്നിവയുണ്ടായിരുന്നു. അവർ പാകിസ്ഥാനിൽ ബോംബ് നിർമാണത്തിൽ പരിശീലനം കൊടുത്തിരുന്നു. അതിനുശേഷം അവർ ഇന്ത്യയിൽ തിരിച്ചെത്തുകയും ചെറുപ്പക്കാരെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകൾ രൂപീകരിക്കുകയും അവർക്ക് വേണ്ട പരിശീലനവും നിർദ്ദേശങ്ങളും കൊടുക്കുകയും ചെയ്തിരുന്നു.
പക്ഷേ ഏഴ് വർഷത്തിനുശേഷം ലുഥിയാന കോടതി മൂന്ന് ആരോപണ വിധേയരായ കുറ്റവാളികളെ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ വെറുതെവിട്ടു. നാലാമത്തെ കുറ്റവാളി ജയിലിൽ മരിച്ചു. പിന്നീട് അന്വേഷണ ഏജൻസികൾ ഹർദീപും ഇതിൽ പങ്കാളിയാണെന്ന് കണ്ടെത്തി. ഇത് ഹദ്ദീപിന്റെ ആക്രമണത്തിലെ തുടക്കം കുറിക്കൽ ആയിരുന്നു.
2020 ഏപ്രിൽ 20ന് പാട്യാലയിലെ സത്യനാരായണ ക്ഷേത്രത്തിന് സമീപമുള്ള ആര്യസമാജ് പ്രദേശത്ത് ഒരു ബോംബ് സ്ഫോടനം നടക്കുകയുണ്ടായി. രണ്ടു പോലീസുകാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക പറ്റിയിരുന്നു. ഇതിലെ ഒരു കുറ്റവാളി ഹർദീപ് സിംഗ് ആയിരുന്നു. 2010 പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫൻ ഹാർപ്പനോട് കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദി കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു.
അതിൽ ഹർദ്ദീപിന്റെ നേതൃത്വത്തിലുള്ള ബാബ കൽസ ഇൻറർനാഷണൽ അഥവാ ബി കെ ഐയും ഉൾപ്പെട്ടിരുന്നു. 2011 ഹർദീപ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിൽ ചേർന്നു. ഈ സംഘടനയാണ് ആഭ്യന്തരമന്ത്രാലയം ഭീകരവാദ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖാലിസ്ഥാൻ ടൈഗർ ഗ്രൂപ്പിൻറെ തലവനായ ജാക്ക്ദർ സിംഗ് താര പഞ്ചാബ് മുഖ്യമന്ത്രിയായ ബീയാൻസിംഗിന് വധിക്കുകയുണ്ടായി. ഇയാളെ തായ്‌ലൻഡിൽ വച്ച് അറസ്റ്റ് ചെയ്തു.
ഈ സംഘടനയുമായി ബന്ധപ്പെട്ട ആദ്യ കേസ് 2011ൽ അംബാലയിൽ സ്പോട വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ ഒരു കാറിനെ സംബന്ധിച്ചായിരുന്നു. ഖാലിസ്ഥൻ ടൈഗർ ഫോഴ്സ് അഥവാ കെടിഎഫ് ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും തങ്ങളുടെ ലക്ഷ്യം കോൺഗ്രസ് പൊളിറ്റീഷ്യൻ ആയ സജൻ കുമാറിനെ വധിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
ഇദ്ദേഹമാണ് സിക്കുവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. 2014 ഇന്ത്യ ഹർദീപ്സിങ്ങിനെതിരെ ഒരു ഇന്റർപോൾ നോട്ടീസ് പരസ്യപ്പെടുത്തി. അതിൽ ഹർദീപിനെ കെ ടി എഫിന്റെ മാസ്റ്റർ മൈൻഡ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2016 ധാരാളം സീരിയസായ കുറ്റങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തി.
2016 മെയ്യിൽ പഞ്ചാബ് ഇന്റലിജൻസ് ഓഫീസർ ഒരാളെ അറസ്റ്റ് ചെയ്തു. അയാളിൽ ലുഥിയാനയിലെ ചക്കാല വില്ലേജിൽ നിന്നുള്ള മണ്ഡീപ് സിംഗ് ആയിരുന്നു. ഇന്റലിജൻസ് ഓഫീസർ പറയുന്നത് അയാൾ രണ്ടുപേരെ കൊണ്ടുവന്നിരുന്നു വീണു അതിൽ ഒരാൾ ഗജേന്ദ്ര സിംഗ് ദാൽ കൽസാ ഇന്റർനാഷണൽ എന്ന ഭീകര സംഘടനയുടെ നേതാവായിരുന്നു എന്നുമാണ്.
1981 ശാരീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തതിന്റെ മാസ്റ്റർ ബ്രെയിൻ ഇയാളായിരുന്നു. മറ്റൊരാളാകട്ടെ ഹർദീപ് സിംഗ് കൊണ്ടുവന്ന മണ്ഡീബ് ആയിരുന്നു. മണ്ഡീവിൻറെ അറസ്റ്റിനുശേഷം പോലീസ് ഓഫീസർ പറഞ്ഞത് ഹർദ്ദീപ് മണ്ഡീബിനും മറ്റു മൂന്നു യുവാക്കൾക്കും കാനഡയിൽ ആയുധ പുരുഷനും കൊടുത്തിരുന്നു.
മിഷൻ സിറ്റിക്ക് അടുത്തുള്ള ഒരു ഷൂട്ടിംഗ് റേഞ്ചിൽ അവരെ കൊണ്ടുപോവുകയും എല്ലാ ദിവസവും നാലു മണിക്കൂർ ആയുധ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ ഹർദീപും മണ്ഡീപും എകെ ഫോർട്ടിസെവൻ പിടിച്ചുകൊണ്ട് പാകിസ്ഥാനിൽ നിൽക്കുന്ന ഫോട്ടോയും ഉണ്ടായിരുന്നു. പഞ്ചാബ് പോലീസിന്റെ അന്വേഷണത്തിൽ ഹർദീപിന് കാനഡയിലെ മിഷൻ സിറ്റിയിൽ ഒരു ഭീകരസംഘടനയുടെ സങ്കേതം ഉണ്ടെന്നും അവിടെനിന്ന് മണ്ഡീപിനെ പോലീസ് ഓഫീസർമാരെയും ശിവസേനയിലെ നേതാക്കളെയും ലക്ഷ്യമിട്ട് ഹർദിപ് വിട്ടിരുന്നു എന്നും ഇന്ത്യ ഗവൺമെന്റിനും കനേഡിയൻ റിപ്പോർട്ട് കൊടുത്തിരുന്നു.
2016 വീണ്ടും രണ്ടാമതായി ഇൻറർപോളിന്റെ ഒരു നോട്ടീസ് ഹർദിവിനെതിരെ പുറപ്പെടുവിച്ചു. അതിന് കനേഡിയൻ ഗവൺമെൻറ് പ്രതികരിച്ചില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹർദ്ദീപ് ജസ്റ്റിൻ ച്രൂഡോയ്ക്ക് ഒരു കത്തെഴുതി. അയാൾ ഈ പ്രശ്നത്തിൽ പങ്കാളി അല്ലെന്നും ഒരു ഹ്യൂമൻ റൈറ്റ് ക്യാമ്പയിൻ നടത്തിവരികയാണെന്നും അദ്ദേഹം അതിൽ പറഞ്ഞു. 2013 ൽ ഈ ആവശ്യങ്ങൾക്കായി ജീനീവയിൽ പോയിരുന്നുവെന്നും 2014 യു എൻ ക്വാർട്ടേഴ്സിൽ പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു റഫറന്റം ഡിമാൻഡ് ചെയ്തു.
2018 ൽ പഞ്ചാബിലെ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി രണ്ട് എഫ്ഐആർ ഫയൽ ചെയ്തു. 2018 ഫെബ്രുവരിയിൽ ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ വരുകയും ആ സമയത്ത് പഞ്ചാബ് മുഖ്യമന്ത്രിയെ കണ്ടു 5 ഭീകരനോടെ ലിസ്റ്റ് കൊടുക്കുകയും ചെയ്തിരുന്നു.
അതിൽ ഒരാൾ ഹദ്ദീപ് സിംഗിന്റേതായിരുന്നു. 2020 ഹർദ്ദിവിനെ തീവ്രവാദിയായി ആഭ്യന്തര പ്രഖ്യാപിച്ചു. 2021 ജൂണിൽ ഹിന്ദു പുരോഹിതനായ കമൽ ദീപു ശർമ്മയെ ആക്രമിച്ചതിനു പിന്നിൽ ഹർദ്ദീപിന്റെ കൈകൾ ഉണ്ടായിരുന്നു. 2022 പഞ്ചാബ് പോലീസ് ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
അവർ ഇരുവരും ഹർദിവിൻറെ ആജ്ഞാനവർത്തികളായിരുന്നു. അതിനുശേഷം എൻഐഎ ഹർദീപിനെ കണ്ടത്തുന്നവർക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പക്ഷേ ഹർദിപ് നിരപരാധിയാണെന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. 2022 പഞ്ചാബ് പോലീസ് ഹർദിപിനെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറാൻ ശ്രമിച്ചു. എന്നാൽ കനേഡിയൻ ഗവൺമെന്റിന് ഈ ആൻറി ഇന്ത്യൻ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അവർ കൈമാറൽ അപേക്ഷ പരിഗണിച്ചില്ല.
എന്നാൽ 2023 ജൂൺ 18ന് സാഹചര്യം മാറി. അന്നേദിവസം കനേഡിയൻ പോലീസ് ഗുരുദ്വാരക്ക് പുറത്ത് കിടക്കുന്നതായി കണ്ടു. അത് ഹർദ്ദിവായിരുന്നു. ഗുരുദ്വാരയിൽ നിന്ന് പുറത്തേക്ക് പോയ ഹർദീപിനെ രണ്ടുപേർ വെടിവെച്ചുകൊന്നു എന്നാണ് പോലീസ് റിപ്പോർട്ട്. ഹർദീപിനെ വെടിവെച്ചു കൊന്നതിനുശേഷം അവർ ഇരുവരും ഓടിമറയുകയായിരുന്നു. ഇയാളുടെ മരണത്തിന് പിന്നിൽ രണ്ടു വശങ്ങളാണ് പ്രചരിക്കുന്നത്.
1.ഒന്ന് ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന- അതായത് കനേഡിയൻ പൗരന് ഇന്ത്യ ഗവൺമെന്റിന്റെ ഏജൻസികൾ വെടിവെച്ചുകൊന്നു. കൂടുതൽ പേരും ഇതുതന്നെയാണ് പറയുന്നത്. കാരണം 45 ദിവസത്തിന് ഉള്ളിൽ കാലിസ്ഥാൻ മൂവ്മെന്റിൽ ഉൾപ്പെട്ട മൂന്ന് ആളുകൾ കൊല്ലപ്പെടുകയുണ്ടായി. കെസിഎഫ് തലവൻ പരംജിത് സിംഗ് പജ്വാറിനെ ലാഹോറിൽ വച്ച് കൊലപ്പെടുത്തി. അയാളുടെ സഹായികൾ അയാളെ വിഷം കൊടുത്തു കൊലപ്പെടുത്തി എന്ന് ആരോപിച്ചു, എന്നാൽ അയാൾ കാൻസർ രോഗിയായിരുന്നു എന്നാണ്റിപ്പോർട്ട്.
ഈ മരണത്തിനു ശേഷം ഹർദീപ് ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്ന് അയാൾ തന്നെ പറയുകയുണ്ടായി. കനേഡിയൻ പോലീസിന്റെ അഭിപ്രായത്തിൽ ഇതൊരു ആസൂത്രിത കൊലപാതകം ആണെന്നും, അതിൻറെ അന്വേഷണത്തിനായി കാത്തിരിക്കുന്നു എന്നുമാണ്. എന്നാൽ ജസ്റ്റിൻ ട്രൂഡോയുടെ പാർലമെന്റിലെ പ്രസംഗം ഇന്ത്യയെ ലക്ഷ്യമാക്കി ഉള്ളതായിരുന്നു.
2. എന്നാൽ മറ്റൊരു തിയറി നിലവിലുള്ളത് കനേഡിയൻ ജേർണലിസ്റ്റ് ടെറി ഗ്ളാവിൻ പറഞ്ഞതാണ്- ഹർദീപ് ഖാലിസ്ഥാൻ അംഗങ്ങളാൽ കൊല്ലപ്പെട്ടു എന്നുള്ളതാണ്. അതിനു കാരണം ഈയിടെയായി മോദി ഗവൺമെൻറ് ഖാലിസ്ഥാനികളോട് ബാക്ക് ചാനൽ ചർച്ച നടത്തുന്നുണ്ടായിരുന്നു. വിദേശമന്ത്രാലയം പാകിസ്ഥാനുമായും ബാക്ക് ചാനൽ ചർച്ച നടത്തിയിരുന്നു, അത് പരസ്യമായി രഹസ്യം.
ഇതിനു മധ്യസ്ഥം വഹിച്ചത് ബ്രിട്ടീഷ് സിഖ് ആക്ടിവിസ്റ്റ് ആയ ജസ്ദേവ് സിംഗ് റായ് ആണ്. ടെറി ഗ്ളാവിൻ പറഞ്ഞത്- ഇന്ത്യ ഗവൺമെൻറ് ഒരു ഓഫർ കൊടുത്തു കുറേ തീവ്രവാദികളെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് തിരികെ വരാനുള്ള വിസ കൊടുക്കാം എന്നും, അതിനാൽ അവർ തീവ്രവാദം ഒഴിവാക്കണമെന്നുമായിരുന്നു. എന്നാൽ എല്ലാ ഖാലിസ്ഥൻ പ്രവർത്തകരും ഇതിന് അനുകൂലിച്ചില്ല. രിപുത്ത് മാൻസിംഗ് മാലിക്ക് ഇത് അനുകൂലിച്ചു. 1985 ലെ എയർ ഇന്ത്യ ബ്ലാസ്റ്റിലെ കുറ്റവാളിയായിരുന്നു മാലിക്ക്.
മാൻസിംഗ് മാലിക്ക് മോദി ഗവൺമെന്റിനെ പലപ്പോഴും പുകഴ്ത്തിയിരുന്നു. പക്ഷെ ഹർദീപ് സിംഗ് എതിർ ഭാഗത്ത് ഉണ്ടായിരുന്നു. അയാൾക്ക് മാലിക്കിന്റെ തീരുമാനം ഇഷ്ടപ്പെട്ടില്ല. തുടർന്ന് മാൻസിംഗ് മാലിക് 2022 ജൂലൈയിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ ഇൻറലിജൻസിന്റെ അഭിപ്രായത്തിൽ ഹർദിന്റെ സംഘമാണ് ഇതിന് പിന്നിൽ എന്നാണ്. കാരണം കാനഡയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല.
ഒരു ഗുണ്ടാസംഘം നേതാവായ ലോറൻസ് വിഷ്ണോയ് പറഞ്ഞത്- ഒരു കനേഡിയൻ ഗുണ്ടാ നേതാവായ ശുഖ്ദൾ സിംഗ് ആണ് ഇതിനു പിന്നിൽ എന്നാണ്. എന്നാൽ ഇതിന് വ്യക്തമായി തെളിവുകൾ ഇല്ല. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും സുരക്ഷാവിദഗ്ധമായ അവിനാഷ് പാലിവൽ അയാളുടെ അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള ബുക്കിൽ പറയുന്നത്- ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള ഓപ്പറേഷൻസിന് കഴിവുണ്ടെന്നാണ്. ഇത്തരത്തിലുള്ള ഓപ്പറേഷനുകൾ ഇന്ത്യ ബംഗ്ലാദേശ്, ചൈന, മ്യാന്മാർ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ ചെയ്തിട്ടുണ്ട് എന്നാണ്.
ഇന്ത്യയുടെ വിദേശ നയത്തിൽ മാറ്റം ഉണ്ടായതായി ഒഫീഷ്യസ് പറയുന്നുണ്ട്. ഇന്ത്യ ഒരു സോഫ്റ്റ് സ്റ്റേറ്റ് ആമ്. ഇന്ത്യ അഭിമുഖീകരിക്കുന്ന ആക്രമണങ്ങളിൽ മിക്കപ്പോഴും വലിയ ആക്ഷൻ ഒന്നും എടുക്കാറില്ല. പക്ഷേ ഈ പോളിസി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയാണ് ഇത് ചെയ്തതെങ്കിൽ എന്തിനുവേണ്ടി? അതിനു ഒറ്റ ഉത്തരമേയുള്ളൂ, 2010 ൽ രണ്ടു തവണ ഇന്ത്ായ ഗവൺമെൻറ് ഇൻറർപോൾ നോട്ടീസ് ഇഷ്യൂ ചെയ്തു.
ഹർദിനെ കൈമാറാൻ വേണ്ടിയായിരുന്നു അത്. എന്നാൽ കനേഡിയൻ ഗവൺമെൻറ് അക്കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു ചെയ്തത്. പ്രധാനമന്ത്രി മൻമോഹൻസിങ്ങും പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിങ്ങും സംസാരിച്ചിട്ടും കനേഡിയൻ ഗവൺമെൻറ് മൗനം പാലിച്ചു. ഒരു സാഹചര്യം മാസങ്ങളായി തുടരുകയായിരുന്നു. വാൻകോവറിൽ ഇന്ത്യൻ കോൺസിലേറ്ററിൽ ആഗസ്റ്റ് 15ന് സെലിബ്രേഷൻ നടക്കുന്നതിനിടയിൽ പ്രൊട്ടസ്റ്റേഴ്സ് കോൺസിലേറ്റിന് വെളിയിൽ ഒത്തുകൂടി ഇന്ത്യൻ പതാക കത്തിച്ചു.
ഈ നിരാശ കാനഡയുമായി മാത്രമായിരുന്നില്ല, 2023 മാർച്ചിൽ ഇന്ത്യ ഗവൺമെൻറ് ബ്രിട്ടീഷ് ഹൈകമ്മീഷണറുടെയും യുകെ അംബാസിഡറിന്റെയും ഡൽഹിയിലുള്ള വസതിക്ക് ചുറ്റുമുള്ള ബാരിക്കേടുകൾ നീക്കാൻ തീരുമാനിച്ചു. ഇതിന് കാരണം ഖാലിസ്ഥാൻ തീവ്രവാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന്റെ ആസ്ഥാനത്തുനിന്നും ഇന്ത്യൻ പതാക എടുത്തുമാറ്റിയതാണ്.
എന്നാൽ കാനഡയുമായുള്ള പ്രശ്നങ്ങൾക്ക് ഏകദേശം 40 വർഷം പഴക്കമുണ്ട്. 1985 ലെ എയർ ഇന്ത്യ നൂറ്റി എൺപത്തിരണ്ടിന് ബോംബിട്ടത് മുതലാണ് അത്. അതിന് ഏഴു വർഷത്തിനുശേഷം അതായത് 1992 ൽ പഞ്ചാബിൽ 2 കാറുകളിലായി സ്ഫോടക വസ്തുക്കളുമായി ആറുപേരെ പോലീസ് കണ്ടെത്തുകയും അവരെ വധിക്കുകയും ചെയ്തു. അതിൽ ഒരാൾ തൽവീന്ധർ സിംഗ് പാവ്മർ ആയിരുന്നു. രണ്ടുപേർ ഐഎസ്ഐ തീവ്രവാദികളും, പാകിസ്താനി പാസ്സ്‌വേർഡ് ഉള്ളവരുമായിരുന്നു.
തൽവീന്ധർ സിംഗ് ഒരു കനേഡിയൻ പൗരനും 1985ലെ എയർ ഇന്ത്യ ബോംബ് സ്ഫോടനത്തിന്റെ മാസ്റ്റർ മൈൻഡും ആയിരുന്നു. ഇയാളാകട്ടെ ബികെഐ തലവനുമാണ്. ഇയാളെ ഇന്ത്യ ഗവൺമെൻറ് തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ ബോംബ് സ്ഫോടനത്തിന് മൂന്ന് വർഷം മുമ്പ് പഞ്ചാബ് പോലീസ് ഈ തൽവീന്ധർ സിംഗിന് വേണ്ടി കൈമാറൽ അപേക്ഷ കനേഡിയൻ ഗവൺമെന്റിന് അയച്ചിരുന്നു. കാരണം അയാൾ പഞ്ചാബിലെ 20 പോലീസ് ഓഫീസർമാരുടെ മരണത്തിനു ഉത്തരവാദിയായിരുന്നു. എന്നാൽ കാനഡ അത് നിരസിച്ചു. ഇന്ത്യ ഗവൺമെൻറ് കാനഡയുടെ തീവ്രവാദികളുമായുള്ള ബന്ധം തിരിച്ചറിഞ്ഞു.
1985 എയർ ഇന്ത്യ ദുരന്തം കാനഡയിലെ ഏറ്റവും വലിയ മാസ് മർഡർ ആയിരുന്നു. 250 പരം കനേഡിയൻ പൗരന്മാർ കൊല്ലപ്പെട്ടു. എന്നാൽ ഇതിൻറെ അന്വേഷണവും അട്ടിമറിക്കപ്പെട്ടു. 25 വർഷത്തിനുശേഷം 2010 ൽ മരിച്ചവരുടെ അശ്രിതരുടെ സമ്മർദ്ദം മൂലം അന്വേഷണം പൂർത്തീകരിച്ചു. തൽവീന്ധർ സിംഗ് ആണ് ഇതിന് പിന്നിലെന്നും സ്ഥിരീകരിച്ചു. എന്നാൽ അയാൾ 1992 പഞ്ചാബിൽ വച്ച് വധിക്കപ്പെട്ടു. പക്ഷേ കനേഡിയൻ മന്ത്രിയായ ജഗ്മീറ്റ് സിംഗ് ഇത് അംഗീകരിച്ചില്ല. പകരം ഇന്ത്യ ഗവൺമെൻറ് ആണ് ഈ ദുരന്തത്തിന് പിന്നിൽ നിന്ന് ആരോപിച്ചിരുന്നു.
എന്നാൽ 2018 ലാണ് ഈ ദുരന്തത്തിന്റെ പിന്നിൽ തൽവീന്തർ സിംഗ് ആണെന്ന് അംഗീകരിച്ചത്. ഓർക്കുക ഈ ദുരന്തത്തിലാണ് 250 പരം കനേഡിയൻ പൗരന്മാർ മരിച്ചത്. 2017 ൽ ഈ കേസിൽ കുറ്റവാളിയായ ആൾ ജയിൽ മോചിതനായി. 2018 ൽ കനേഡിയൻ ഗവൺമെൻറ് ഒരു റിപ്പോർട്ട് പുറത്തിറക്കി- അതിൻറെ ടൈറ്റിൽ ഇങ്ങനെയായിരുന്നു, പബ്ളിക് റിപ്പോർട്ട് ഓൺ ദി ടെററിസ്റ്റ് ത്രെറ്റ് ടു കാനഡ. ഈ റിപ്പോർട്ടിൽ ഖാലിസ്ഥാൻ എന്ന പദം പരാമർശിച്ചിരുന്നു. എന്നാൽ കനേഡിയ ഖാലിസ്ഥാനികൾ ഇത് എതിർക്കുകയും ആ പദം നീക്കം ചെയ്യുകയും ചെയ്തു.
2018 ൽ ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ എത്തി. ജസ്പ്പാൽ അജ്മൽ എന്ന ശിക്ഷിക്കപ്പെട്ട കുറ്റവാളിയും അദ്ദേഹത്തിൻറെ താൽപര്യത്തിൽ ഉണ്ടായിരുന്നു. ഇയാൾ കാനഡയിൽ വച്ച് ഒരു ഇന്ത്യൻ മന്ത്രിയെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ധാരാളം രാഷ്രട ഉദ്യോഗസ്ഥർക്ക് ഖാലിസ്ഥാൻ ഭീഷണിയെക്കുറിച്ച് ബോധ്യപ്പെടുത്തി. ആസ്ത്രലിയ, യുകെ എന്നീ രാജ്യങ്ങൽ ഇത് വളരെ പോസിറ്റീവായ് എടുത്തു. എന്നാൽ കനേഡിയൻ അഡ്വയ്സർ ഇത് തള്ളി കളഞ്ഞു. പുതുതായ് ഉണ്ടായ കാര്യം തീവ്രവാദത്തെ എതിർക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാനഡയിലേക്കുള്ള വിസ കിട്ടാൻ ഴളരെ ബുദ്ധിമുട്ടുണ്ടായി.
ഇത് ഈയിടെ ഉണ്ടായ പ്രശ്നം അല്ല ഈ തീവ്രവാദം വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ ഉണ്ടായിരുന്നു കനേഡിയൻ കനേഡിയൻസിന് ഇത്തരം പ്രശ്നം അവിടെയുണ്ടെന്ന് അറിയാമായിരുന്നു 1998 ലെ കനേഡിയൻ സുരക്ഷ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ കൂടുതൽ ഇൻറർനാഷണൽ ഓർഗനൈസേഷനുകൾ കാലടിയിൽ ആക്ടീവ് ആണ് കൂടാതെ ഇസ്ലാമിക് ഓർഗനൈസേഷൻസും അവിടെ ആക്ടീവ് ആണ് നമ്മൾ ഒരിക്കലും തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന ഒരു അനൗദ്യോഗിക സംസ്ഥാനം ആകരുത്.
2003 ഒക്ടോബറിൽ റിപ്പോർട്ട് പ്രകാരം തീവ്രവാദികൾക്ക് കാനഡ സുരക്ഷിതമായ ഒരു ഇടമാണെന്നാണ് അവർക്ക് വേണ്ട പണവും സാധനങ്ങളും വളരെ നിഷ്പ്രയാസം അവിടെ കിട്ടും ഇമിഗ്രേഷൻ നിയമങ്ങൾ വളരെ ദുർബലമാണ് അതിനൊരു ഉദാഹരണമാണ് അല്വൈത തീവ്രവാദി അഹമ്മദ് റസാം കാനഡയിൽ വർഷങ്ങളായി ജീവിച്ചത് 1994 അയാൾ ഫ്രാൻസിൽ നിന്ന് ഒരു വ്യാജ പാസ്പോർട്ടിൽ കാലടിയിലെത്തുകയും മോൺട്രിയലിൽ താമസിക്കുകയും ചെയ്തു ഇമിഗ്രേഷൻ അധികൃതർ ഇയാളെ എയർപോർട്ടിൽ തടഞ്ഞെങ്കിലും കനേഡിയൻ അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കുകയും അവർ ഒന്നും അന്വേഷിക്കാതെ തന്നെ അയാൾക്ക് അഭയം കൊടുക്കുകയും ആയിരുന്നു.
അഞ്ചുവർഷത്തിനുശേഷം അയാളെ 40 കിലോ വസ്തുക്കളുമായി പിടിച്ചു പിന്നെ എന്തുകൊണ്ട് ജസ്റ്റിൻ ഇത്തരമൊരു തീരുമാനമെടുത്തു. കാനഡയിൽ ചെക്ക് പൗരന്മാർ 2% ആണെങ്കിലും പാർലമെന്റിൽ അവരുടെ അംഗസംഖ്യ 5% ആണ് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ഇതെന്ന് പറയാൻ സാധ്യമല്ല ഈ വിവരങ്ങൾ ഏൽപ്പിച്ചു അറിയിച്ചു ഗ്രൂപ്പ് ഓഫ് ആസ്ട്രേലിയ ന്യൂസിലൻഡ് കാനഡ യുകെ ആൻഡ് യുഎസ് അവർ അതിൽ പരസ്യമായി അഭിപ്രായം പറയാൻ വിസമ്മതിച്ചു.
നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉച്ചകോടിയിൽ വച്ച് അത് ഇന്ത്യ ഗവൺമെൻറ് നേരിട്ട് അറിയിക്കുവാൻ പറഞ്ഞു കൂടുതൽ ആൾക്കാരുടെ ഇടയിലും ചർച്ചാവിഷയും ഒരു രാജ്യത്തെ പൗരനെ മറ്റൊരു രാജ്യം വധിക്കുന്നത് ശരിയല്ല എന്നാൽ കാര്യത്തിൽ അമേരിക്ക ചെയ്തത് ഇതുതന്നെയല്ലേ ഈ വിഷയം ഒരു രാഷ്ട്രീയ നിരീക്ഷകനോട് ചോദിച്ചാൽ ഇത്തരം കേസുകളിൽ യാതൊരു ധാർമികതയും വേണ്ടതാണ് ഉത്തരം കിട്ടുക നയതന്ത്ര ബന്ധങ്ങളിൽ ഒരിക്കലും ധാർമികതയ്ക്ക് സ്ഥാനമില്ല അവിടെ ശക്തിക്ക് ശക്തിയാണ് ശരി.
അവിനാഷ് പാലിവലിന്റെ അഭിപ്രായത്തിൽ രണ്ട് സാധ്യതകൾ ആണ് ഉള്ളത് അമേരിക്ക ഇന്ത്യക്കും കാനഡയ്ക്കു ഇടയിൽ ഒരു മധ്യസ്ഥനായി നിൽക്കുക രണ്ട് രാജ്യങ്ങൾക്കും അവരുടെ ജനങ്ങളുടെ മുമ്പിൽ സാഹചര്യം കൃത്യമാക്കണം മാധ്യമ തന്ത്രം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഒരിക്കൽ ടർക്കി ജമാൽ കോശിയുടെ കാര്യത്തിൽ മാധ്യമ തന്ത്രം നടത്തിയിരുന്നു ഈ തന്ത്രം കനേഡിയൻ ന്യൂസ് പേപ്പർ നടത്തി ഇന്ത്യൻ നയതന്ത്രജ്ഞർ കാനഡയുമായി നടത്തിയ ആശയവിനിമകളുടെ തെളിവ് കൈവശം ഉണ്ടെന്നാണ് അവരുടെ വെളിപ്പെടുത്തൽ.
ഇതിൽ നിന്നും വ്യക്തമാകുന്നത് അമൃത പാൽ സിംഗ് ചെയ്തതുപോലെയുള്ള തെറ്റുകൾ ചെയ്യുവാൻ ധാരാളം കനേഡിയൻ ജനത താല്പര്യപ്പെടുന്നു അവർ പഞ്ചാബ് കാലിസ്ഥാന് വേണമെന്ന് നിലപാടിലാണ് അമൃത് പാൽ മാർച്ച് തടവിലാക്കപ്പെട്ടു ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം പഞ്ചാബിൽ ആർക്കും തന്നെ കുറിച്ച് ചർച്ചകളില്ല അവിടുത്തെ 95% സിക്കുകാരും അവരുടെ സ്റ്റേറ്റ് ഓർത്ത് അഭിമാനിക്കുന്നു അവർക്ക് നല്ല വിദ്യാഭ്യാസം പൊതുയോഗം ബഹുമാനം അതുപോലെ ലഹരി വിരുദ്ധത പഞ്ചാബ് ഇതാണ് അവരുടെ ലക്ഷ്യം ഡൊമസ്റ്റിക് പോളിസി ആണ് അവർക്ക് ഏറെ പ്രിയം എല്ലാ രാജ്യങ്ങളും ധാർമികതയെ കുറിച്ച് സംസാരിക്കുന്നു എന്നാൽ ഓർക്കുക ശക്തിയാണ് ശരിയെന്ന് ചിന്തിക്കുന്നിടത്ത് ധാർമികതയ്ക്ക് സ്ഥാനമില്ല.