Breaking News

ക്രിമിനൽ സംഘത്തിലേക്ക് സ്ത്രീകൾ കടക്കുന്നുവോ?

ആറ് വയസ്സുകാരി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഒന്നിലധികം സ്ത്രീകൾ ഉണ്ടെന്നാണ് വിവരം .കഴിഞ്ഞ രാത്രി താമസിച്ച വീട്ടിൽ രണ്ട് ആൻറിമാർ ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. സംഭവദിവസം കണ്ണനല്ലൂരിനു സമീപം പുലിയിലയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്ന സ്ത്രീയ്ക്ക് ഈ സംഭവത്തിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇവരുടെ രേഖചിത്രം പോലീസ് പുറത്തിറക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലോ പറമ്പുകളിലോ കിടപ്പുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗവൺമെൻറ് വിക്ടോറിയ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ കഴിഞ്ഞദിവസം വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയുണ്ടായി.

അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിഐജിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം യോഗം ചേർന്നു .വൈകാതെ പ്രതികളെ പിടികൂടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് നിശാന്തിനി അറിയിച്ചു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …