Breaking News

മാസ്ക് വച്ചില്ലെങ്കില്‍ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും ; നിയന്ത്രണം കര്‍ശനമാക്കി..

മാസ്ക് വച്ചില്ലെങ്കില്‍ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും. നിയന്ത്രണം കര്‍ശനമാക്കി. മൊറോക്കോയിലാണ് മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് പിടിവീഴുന്നത്. ഫേസ്‌ മാസ്‌ക് ധരിക്കാതെ

വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം. 1,300 ദിര്‍ഹം വരെ പിഴയും ഈടാക്കും പുതിയ നിയമം. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലെത്തി. രാജ്യത്ത് രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

മാര്‍ച്ച്‌ 19 മുതല്‍ മൊറോക്കോയില്‍ ആരോഗ്യ അടിയന്തരാസ്ഥ തുടരുകയാണ്.  മൊറോക്കോയില്‍ ഇതേവരെ 1,120 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 80 പേര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്ത് ഒരു യൂണിറ്റിന് 0.8 ദിര്‍ഹം നിരക്കില്‍ ഫേസ്‌ മാസ്‌കുകള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ ദിനംപ്രതി മൂന്ന് ദശലക്ഷം മാസ്‌കുകളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. അടുത്താഴ്‌ച മുതല്‍ ഇത് ആറ് ദശലക്ഷമാക്കി ഇരട്ടിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …