Breaking News

കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക…

കൊറോണ വൈറസ് സാഹചര്യത്തില്‍ ചൈനയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്ക. കൊറോണ പടര്‍ന്നു പിടിച്ചു എന്ന് കരുതുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ എത്രയും വേഗം പൂട്ടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.

അമേരിക്കയിലെ ചൈനീസ് അംബാസിഡര്‍ക്ക് സെനറ്റര്‍മാര്‍ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മിറ്റ് റോമ്‌നി, ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റിക്

സെനറ്റര്‍ ക്രിസ് കൂന്‍സ് എന്നീ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള 11 സെനറ്റര്‍മാരാണ് ചൈനയ്‌ക്ക് കത്തയച്ചിരിക്കുന്നത്. നേരത്തെ, അമേരിക്കയിലെ ഡോക്ടര്‍മാരും മാര്‍ക്കറ്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടു രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ വിഷയം രാഷ്ട്രീയപരമായി തങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന സൂചനയാണ് അമേരിക്ക ഇതിലൂടെ നല്‍കിയിരിക്കുന്നത്.

നയതന്ത്ര തലത്തില്‍ സമ്മര്‍ദം ശക്തമാക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് ജനതയെയും ഒപ്പം മറ്റ് ലോക രാജ്യങ്ങളെയും രക്ഷിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് വെറ്റ് മാര്‍ക്കറ്റ് പൂട്ടണം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും സെനറ്റര്‍മാര്‍ വ്യക്തമാക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …