Breaking News

കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി; നാല് ഗള്‍ഫ് രാജ്യങ്ങളും…

കോവിഡ് വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.

ഇസ്രയേലിന് പിന്നാലെ ജര്‍മനിയും ദക്ഷിണ കൊറിയയും ഓസ്ട്രേലിയയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ചൈന, ന്യൂസിലന്‍ഡ്‌, തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍,

ഹോങ്കോങ്ങ്‌ എന്നിവ അഞ്ച്‌ മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടംനേടി. കോവിഡ് 19 സേഫ്റ്റി റാങ്കിങ്ങില്‍ ഇസ്രയേലിന് മൊത്തം 632.32 പോയിന്റുകള്‍ ലഭിച്ചു. ക്വാറന്റൈന്‍ കാര്യക്ഷമതയ്ക്ക് 167.35 പോയിന്റും

നിരീക്ഷണത്തിനും രോഗം കണ്ടെത്തലിനും 138.48 പോയിന്റും സര്‍ക്കാറിന്റെ കാര്യക്ഷമതയ്ക്ക് 205.38 പോയിന്റും അടിയന്തര ചികിത്സ സന്നദ്ധതയ്ക്ക് 145.84 പോയിന്റും നേടിയിട്ടുണ്ട്.

40 രാജ്യങ്ങളുടെ പട്ടികയില്‍ നാല് ഗള്‍ഫ് രാജ്യങ്ങളും ഇടംനേടിയെന്നത് ശ്രദ്ധേയം. യു.എ.ഇ 18 ാം സ്ഥാനത്തും കുവൈത്ത് 24 ാം സ്ഥാനത്തും ഖത്തര്‍ 27 ാം സ്ഥാനത്തും

ഒമാന്‍ 37 ാം സ്ഥാനത്തും എത്തി. ക്വാറന്റൈന്‍ കാര്യക്ഷമത, സര്‍ക്കാര്‍ മാനേജ്മെന്റ് കാര്യക്ഷമത, നിരീക്ഷണവും കണ്ടെത്തലും, അടിയന്തര ചികിത്സ സന്നദ്ധത എന്നിങ്ങനെ നാല് വിഭാഗത്തിലെ 24 ഓളം ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് തയ്യാറാക്കിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …