Breaking News

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു.​ കോവിഡ്​ ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസി​ന്‍റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന്‍ നഷ്​ടമായി. 2,022,727 പേര്‍ ലോകത്താകെ രോഗമുക്​തി നേടി.

രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ്​ തന്നെയാണ്​ മുന്നില്‍. 1,591,991 ആളുകളിലാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് ​(293,357) തൊട്ടുപിന്നില്‍.

റഷ്യയിലെ മരണനിരക്ക്​ താരതമ്യേന കുറവാണ്​. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ്​ ഈ രാജ്യങ്ങളിലെ മരണനിരക്കുകള്‍. മരണനിരക്കില്‍ യു.എസിന്​ പിന്നില്‍ ബ്രിട്ടനും (35,704) ഇറ്റലിയുമാണ്(32,330)​. ഫ്രാന്‍സില്‍ 28,132ഉം സ്​പെയിനില്‍ 27,888ഉം പേരാണ്​ മരിച്ചത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …