നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പാസായി. സംസ്ഥാന ചീഫ് സെക്രട്ടറി തെംജെന്‍ ജോയിയുടേതാണ് ഉത്തരവ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറെ നാളായി ഉന്നയിച്ചുവരുന്ന കാര്യമായിരുന്നു ഇത്.
വാണിജ്യ ഇറക്കുമതിയും നായ്ക്കളുടെയും നായ വിപണികളുടെയും വ്യാപാരം നിരോധിക്കാനും വേവിച്ചതും പാകം ചെയ്യാത്തതുമായ നായ ഇറച്ചി വില്‍പ്പനയും നിരോധിക്കുകയുമാണ് ഉത്തരവ്.
രാജ്യസഭാ മുന്‍ എം.പി പ്രിതീഷ് നന്ദിയാണ് പട്ടികളെ ഇറച്ചിക്കായി വില്‍പ്പന നടത്തുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മാര്‍ക്കറ്റില്‍ തങ്ങളുടെ ഊഴം കാത്ത്
ചാക്കിനകത്ത് കിടക്കുന്ന പട്ടികളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി അദ്ദേഹം ഇട്ട പോസ്റ്റ് വൈറലാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നടപടി.
മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് കൂട്ട ഇ-മെയില്‍ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.