Breaking News

വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; 26.27ലക്ഷം കുട്ടികള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം..

സംസ്ഥാന സർക്കാരിന്റെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഭക്ഷ്യഭദ്രതാ അലവൻസ് ഉപയോഗിച്ച്‌ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിതരണം ചെയ്യുന്നത്. 26.27ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഏപ്രിൽ, മെയ് മാസങ്ങളിലെ

അവധിദിനങ്ങൾ ഒഴിവാക്കി 39 ദിവസത്തേക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും മാർച്ച് മാസത്തെ 15 ദിവസം അടച്ചിടൽമൂലം പാചകച്ചെലവിനത്തിൽ മിച്ചംവന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യക്കിറ്റിലുള്ളത്.

ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യക്കിറ്റാണ് ലഭിക്കുക.

നാല് കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർപ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോ അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളും ലഭിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …