Breaking News

കോവിഡില്‍ ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക്…

സംസ്ഥാനത്ത് രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. ഇന്ന് മാത്രം 339 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും 74 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്. കൂടാതെ 149 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂർ-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസർകോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂർ-8

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …